എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/2025-26
പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി
ജൂൺ 5 പരിസ്ഥിതി ദിനാചരണം ആക്കോട് വിരിപ്പാടം യു പി സ്കൂളിൽ സയൻസ് ക്ലബിൻ്റെയും, എക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കുമായി നടത്തിയ “ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി” എന്ന പ്രോഗ്രാം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ച വൃക്ഷ തൈകൾ അവരുടെ അമ്മമാർക്ക് സമർപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി.
പരിസ്ഥിതി ദിനാചരണ പരിപാടികൾ ദേശീയ ഹരിത സേന ജില്ല കോ-ഓർഡിനേറ്റർ ശ്രീ ഹമീദ് അലി മാസ്റ്റർ വാഴക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ആർ മഹേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇക്കോ ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ ജി സി, എന്നീ ക്ലബ്ബുകളുടെ ഉദ്ഘാടനവും, വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്ലാസ് തല പ്ലാൻറ് കോർണർ, ആർട്ട് വിത്ത് നേച്ചർ എന്നീ പരിപാടികളും നടന്നു.
പി.ടി.എ പ്രസിഡണ്ട് കെ ജുബൈർ, സീനിയർ അസിസ്റ്റൻറ് എം മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, തൗഫീഖ് മാസ്റ്റർ, ജുനൈദ് മാസ്റ്റർ, ഫസീല ടീച്ചർ, നിമി ടീച്ചർ, റസില ടീച്ചർ, റിസ്വാന ടീച്ചർ, ഫഹ്മ്മിദ ടീച്ചർ, പങ്കെടുത്തു