എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/2025-26
പ്രവേശനോത്സവം
02 ജൂൺ 2025
വീട്ടൂർ എബനേസർ ഹയർസെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം നടന്നു. പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനും ചിത്രകലാ അധ്യാപകനുമായ സാബു ആരക്കുഴ ഉദ്ഘാടനം നിർവ്വഹിച്ചു. മഴുവന്നൂർ ഗ്രാമപഞ്ചായത്തംഗം എൽദോ പി.കെ. അധ്യക്ഷത വഹിച്ചു. റവ. ഫാദർ ജോർജ് മാന്തോട്ടം കോർഎപ്പിസ്കോപ്പ അനുഗ്രഹ സന്ദേശം നൽകി. സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് മോഹൻദാസ് എസ്, എബനേസർ എജ്യൂക്കേഷണൽ അസോസിയേഷൻ അംഗം റീന ഷാജി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്ജ് സ്വാഗതവും പ്രിൻസിപ്പൽ ബിജുകുമാർ നന്ദിയും അർപ്പിച്ചു. പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ കുട്ടികളുടെ വൈവിധ്യമുള്ള കലാപരിപാടികൾ അരങ്ങേറി. മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.