സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി 2025_26 അധ്യയനവർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിയ രഘു ഉദ്ഘാടന കർമ്മം നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ലിറ്റിൽ തെരെസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആയി ഏകദേശം180 ഓളം പുതിയ കുട്ടികൾ ഈ അധ്യായന വർഷത്തിൽ വിദ്യാലയത്തിലേക്ക് വന്നു ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഹെഡ്മിസ്ട്രസ് സി. ലേഖ ഗ്രെയ്‌സ് സ്വാഗതം ആശംസിച്ച് വിദ്യാലയത്തിലേക്ക് സ്വീകരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ലിജോ പോൾ ഏവർക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ മനോഹരമായ നൃ ത്താവിഷ്കാരം ഈ ദിനത്തിന് മാറ്റ്കൂട്ടി.