സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം 2025
സെൻറ് മേരീസ് ഹയർ സെക്കന്ററി സ്‍കൂൾ മോറക്കാല പ്രവേശനോത്സവം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി അനു അച്ചു ഉത്ഘാടനം ചെയ്‍തു. മാനേജർ ശ്രീ. ജോർജ് കെ എബ്രാഹം അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാഗതം ആശംസിച്ചു. ഇടവക വികാരി റവ. ഫാ. ബാബു വഗീസ് അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീ. ലെവിൻ ജോസഫ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. കെ. പി. ജോയി, പി ടി എ പ്രസിഡന്റ് ശ്രീ. ബിജു കെ പി, പ്രിൻസിപ്പൽ ശ്രീമതി സിബി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിബു ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് ശ്രീ. റെജി വർഗീസ് നീലൻ നന്ദി പ്രകാശിപ്പിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്കു ശേഷം മധുര പലഹാര വിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എന്നിവ എടുത്ത് ഡോക്യുമെൻേറഷൻ തയ്യാറാക്കി.