ജിഎൽപിഎസ് പരത്തിക്കാമുറി
ജിഎൽപിഎസ് പരത്തിക്കാമുറി | |
---|---|
വിലാസം | |
കൊയാമ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Vijayanrajapuram |
ചരിത്രം
1944-- ല്‍ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന് തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1990-ല്‍ സ്കൂളിന് ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് സ്കീമിലുള്‍പ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോണ്‍ക്രീറ്റ് കെട്ടിടം അനുവദിച്ചു. പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരന്‍.എന്നവര്‍ സംഭാവനയായി നല്‍കി. 1992 മുതല്‍ സ്കൂളില്‍ പ്രി പ്രൈമറി പ്രവര്‍ത്തിച്ചു വരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഏഴ് സെന്‍റ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു. എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം എന്നിവ പണികഴിപ്പിച്ചു. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയമാണ് പരത്തിക്കാമുറി ഗവ. എല്‍. പി സ്കൂള്‍. 2016-ല്‍ എസ്. ബി.ഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ സഹായത്തോടെ ഒരു സ്മാര്‍ട്ട് പ്രീ പ്രൈമറി ക്ലാസ് ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി കുട്ടികള്‍ക്ക് സൗജന്യ വാഹനസൗകര്യം നല്‍കി വരുന്നു.
ഭൗതികസൗകര്യങ്ങള്‍
- മൂന്ന് ക്ലാസ്സ് മുറികള്‍. കോണ്‍ക്രീറ്റ് കെട്ടിടം.
- രണ്ട് ക്ലാസ്സ് മുറികള്‍ ഓടു മേഞ്ഞ വാടക കെട്ടിടം, എല്ലാമുറികളും വൈദ്യുതികരിച്ചിട്ടുണ്ട്... ഓപ്പണ്‍ സ്റ്റേജ്. ............
- ടൈ ല്‍സ് പതിച്ച വൃത്തിയുള്ള ശുചിമുറികള്‍ .
- ഫ്ലഷ് സൗകര്യത്തോടു കൂടിയ ശുചിമുറികള്‍
- വാട്ടര്‍ പ്യൂരിഫയറോടുകൂടിയ കുടിവൈള്ള സൗകര്യം
- ഐ. സി. ടി സൗകര്യത്തോടെയുള്ള ക്ലാസ്സ്മുറി.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
ഗ്രോബാഗ് പച്ചക്കറി കൃഷി ദിനാഘോഷങ്ങള്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന യജ്ഞം പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
- ശുചിത്വക്ലബ്
- സുരക്ഷാക്ലബ്.
- ഗണിതക്ലബ്
- വിദ്യാരംഗം.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
നീലേശ്വരം-ചെറുവത്തൂര്‍ റൂട്ടില്‍ കരുവാച്ചേരി സ്റ്റോപ്പില്‍ നിന്ന് കുറ്റിക്കടവ് റോഡില്‍ കൂടി ഒരു കിലോ മീറ്റര്‍ ദൂരം
. |
|}