അൽഫോൺസ് ജോസഫ്

15:23, 31 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{prettyurl|Alphons Joseph}} മലയാളചലച്ചിത്രവേദിയിലെ ഒരു സംഗീതസം‌വിധായകനും ഗായകനുമാണ് '''അൽഫോൻസ് ജോസഫ്'''. കേരള പൊതുവിദ്യാലയളിലം 2025-26 ലെ പ്രവേശനോൽസനത്തിന് സംഗീതം പകർന്നത് ഇദ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലയാളചലച്ചിത്രവേദിയിലെ ഒരു സംഗീതസം‌വിധായകനും ഗായകനുമാണ് അൽഫോൻസ് ജോസഫ്. കേരള പൊതുവിദ്യാലയളിലം 2025-26 ലെ പ്രവേശനോൽസനത്തിന് സംഗീതം പകർന്നത് ഇദ്ദേഹമാണ്.

മങ്ങാട് കെ. നടേശന്റെ (എ.ഐ.ആർ) കീഴിൽ ഇദ്ദേഹം ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുണ്ട്. പിന്നീട് ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് ക്ലാസിക്കൽ ഗിത്താറിൽ 7-ആം ഗ്രേഡും വെസ്റ്റേൺ മ്യൂസിക് തിയറിയിൽ 5-ആം ഗ്രേഡും നേടി.

കോഴിക്കോട് സർവ്വകലാശാലയുടെ കലാപ്രതിഭ പട്ടം 1990-ലും 1992-ലും അൽഫോൻസ് ജോസഫിന് കിട്ടിയിട്ടുണ്ട്. റെക്സ്ബാൻഡ് എന്നൊരു സംഗീതഗ്രൂപ്പിന്റെ ലീഡ് ഗിത്താറിസ്റ്റും ഗായകനുമായിരുന്നു അൽഫോൻസ്. ഇവർ ചില ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ജലോത്സവം എന്ന ചിത്രത്തിലെ കേരനിരകളാടും എന്ന ഗാനത്തിന് കേരള സർക്കാരിന്റെ ഫിലിം ക്രിട്ടിക്സ് പുരസ്കാരവും അൽഫോൻസ് ജോസഫിന് ലഭിച്ചിട്ടുണ്ട്.

സം‌ഗീതം നൽകിയ സിനിമകൾ

  1. വെള്ളിത്തിര (2003)
  2. മഞ്ഞ് പോലൊരു പെൺകുട്ടി (2004)
  3. ജലോത്സവം (2004)
  4. ഇരുവട്ടം മണവാട്ടി (2005)
  5. അതിശയൻ (2007)
  6. ബിഗ് ബി (2007)
  7. ബ്ലാക്ക്‌ ക്യാറ്റ് (2007)
  8. പച്ചമരത്തണലിൽ (2008)

പുറത്തേയ്ക്കുള്ള കൊളുത്തുകൾ

"https://schoolwiki.in/index.php?title=അൽഫോൺസ്_ജോസഫ്&oldid=2685140" എന്ന താളിൽനിന്ന് ശേഖരിച്ചത്