ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഫ്രീഡം ഫെസ്റ്റ് 2023
വിജ്ഞാനത്തിന്റെയും നൂതനമായ നിർമിതിയുടെയും സാങ്കേ തികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും ലക്ഷ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ "ഫ്രീഡം ഫെസ്റ്റ് 2023" സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഹോളി ഫാമിലി ഹൈസ്കൂളിൽ ഓഗസ്റ്റ് 11 വെള്ളിയാഴ്ച ഫ്രീഡം ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് ആയ സി. ദീപയുടെയും സജോ സാറിന്റെയും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മിസ്ട്രസ് റവ. സി. ഷേബി കുര്യൻ ഉദ്ഘാടനം ചെയ്തു. കുമാരി ദേവിക സ്വാഗതം ആശംസിച്ചു. കുമാരി ഹെല്ന, കുമാരി ഫിമ എന്നിവർ ഫ്രീഡം ഫെസ്റ്റിന്റെ ആമുഖപ്രഭാഷണം നടത്തി. മുഹമ്മദ് നാഫിസ്, ഗൗതം എ ബാബു എന്നിവർ നൂതന സാങ്കേതിക വിജ്ഞാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. കുമാരി മീനാക്ഷി, കുമാരി അഭിഗേൽ എന്നിവർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ പറ്റിയും സംസാരിച്ചു. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി റോബോട്ടിക്, ഗെയിംസ്, ഐ.ടി ക്വിസ്, നോളഡ്ജ് ഹബ്ബ്, പോസ്റ്റർ എക്സിബിഷൻ എന്നിവ നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ എക്സിബിഷൻ സന്ദർശിച്ച് വിവരസാങ്കേതിക വിദ്യയെ കുറിച്ച് അറിവുകൾ നേടി.