ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് നടത്തി
കൂടത്തായി : സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് 2025 മെയ് 29 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. കൊടുവള്ളി ഗവ. ഹൈസ്കൂൾ കൈറ്റ് മിസ്ട്രസ് റീഷ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ കൈറ്റ് മിസ്ട്രസായ സിനി മാത്യു ക്യാമ്പ് പ്രവർത്തങ്ങൾക്കു നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് വിളിച്ചോതിയ ക്യാമ്പിന്റെ മുഖ്യ ആകർഷണമായത് Kden Live ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലന സെക്ഷനുകൾ ആയിരുന്നു. പുതിയ തലമുറയ്ക്ക് ഡിജിറ്റൽ മീഡിയയിലൂടെയുള്ള അനുഭവങ്ങളുമായി കൈകോർക്കാൻ വേണ്ടി ഒരുക്കിയ ഈ ക്യാമ്പിൽ വിദ്യാർത്ഥികൾ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോകൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ആര്യനന്ദ ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് അവതരിപ്പിച്ചു. യൂണിറ്റ് ലീഡർ ഷോമിയയുടെ നന്ദി പ്രകാശന ത്തോടുകൂടി 4.30 നു ക്യാമ്പ് അവസാനിപ്പിച്ചു.