ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/vidya

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 6 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidyapr (സംവാദം | സംഭാവനകൾ) (''''ദിനാചരണങ്ങൾ''' '''സ്കൂൾ പ്രവേശനോത്സവം''' ലഘുചിത്രം 2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങൾ സ്കൂൾ പ്രവേശനോത്സവം

പ്രമാണം:Chocolates.png

2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു. പരിസ്ഥിതി ദിനം പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/vidya&oldid=2675589" എന്ന താളിൽനിന്ന് ശേഖരിച്ചത്