ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
സ്കൂൾ തലത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമാണ്. ആരോഗ്യ സംരക്ഷണം, ശുചിത്വം, വ്യക്തിത്വ വികസനം എന്നീ ആശയങ്ങൾ മുൻനിർത്തി പഠനം, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്.എല്ലാ ക്ലാസുകളിലും ശുചിത്വ സേന നിലവിലുണ്ട്, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നുള്ളവ ശുചിത്വസേനയിലെ അംഗങ്ങൾ ഉറപ്പുവരുത്തുന്നു. കുടിവെള്ള സംരക്ഷണം, പരിസര ശുചിത്വം, ഭക്ഷണം പാഴാക്കൽ ഇവ സംബന്ധിച്ച സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കിയിട്ടുണ്ട്.