സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27
2024-27 ബാച്ചിന്റെ പ്രവർത്തനങ്ങൾ
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
മലപ്പുറം സെന്റ് ജെമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ പുതിയ വേർഷൻ ഒ എസ് സ്കൂളിലെ എല്ലാ കമ്പ്യൂട്ടറുകളിലും ഇൻസ്റ്റാൾ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സി കെഎം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ സിസ്റ്റർ ഷിനിമോൾ ജോർജ്, കൈറ്റ് മിസ്ട്രസ് ദീപ്തി പി , എസ് ഐ ടി സി ഗീത ജേക്കബ് എന്നിവരുടെ മേൽനോട്ടത്തിൽ ഒൻപത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചേർന്ന് ഇൻസ്റ്റലേഷൻ പൂർത്തിയാക്കി.