കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/E CUBE
മലപ്പുറം ജില്ലയിൽ ഇ ക്യൂബ് ഇംഗ്ലീഷ് / ഇ ക്യൂബ് ഹിന്ദിയുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ
ഇ ക്യൂബ് ലാങ്ക്വേജ് ലാബ് ഉദ്ഘാടനം - സി എ കെ എം ജി എം യു പി എസ് ചേറൂർ
ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതി 16/04/2025 ബുധനാഴ്ച ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ജി എം യു പി സ്കൂളിൽ ബഹുമാനപ്പെട്ട HM രവിചന്ദ്രൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. E cube language ലാബിലൂടെ language skills എങ്ങനെ improve ചെയ്യാനാകുമെന്നതിനെ ക്കുറിച്ച് HM ഉദ്ഘാടനവേളയിൽ കുട്ടികൾക്ക് വിശദീകരണം നൽകി.
ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ login ചെയ്ത് level 4 ലെ ഒന്നാമത്തെ കഥയായ The Magic Block കേൾക്കുകയും അതിലെ new words പരിചയപ്പെടുകയും അതുമായി ബന്ധപ്പെട്ട activities ചെയ്യുകയും ചെയ്തു.ടീച്ചേഴ്സിനും ഇതുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സ് നൽകുകയുണ്ടായി.
കുട്ടികൾക്ക് ഏറെ ഇഷ്ടമായ കഥകളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ e cube ഏറെ മികച്ച ഒരു പ്ലാറ്റ്ഫോം ആണ്. വരും വർഷങ്ങളിൽ language lab കൂടുതൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കണമെന്ന് IT അദ്ധ്യാപകൻ അജ്സാദ് മാസ്റ്റർ കൂട്ടിച്ചേർത്തു.