സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/നാഷണൽ സർവ്വീസ് സ്കീം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാകുന്നു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ  പ്രതിജ്ഞയെടുത്തു. സ്വതന്ത്ര ദിനത്തിലെ ഭാഗമായി  എൻ.എസ് .എസ്  കുട്ടികൾ ഒരുക്കിയ നൃത്ത ശിൽപ്പം   വളരെ പ്രശംസ പിടിച്ചു പറ്റി  .  സ്‌കൂളിലെ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളിലും  ഹൈസ്‌കൂൾ വിഭാഗത്തിലായാലും   ഹയർ സെക്കന്ററി  വിഭാഗത്തിലായാലും നല്ല പ്രവർത്തനമാണ്  കുട്ടികൾ കാഴ്ച വെയ്ക്കുന്നത് . ഹയർ സെക്കന്ററി വിഭാഗം  പന്ത്രണ്ടാം  ക്ലാസ് വിദ്യാർത്ഥി  ഹൃഷികേശ് എം എസ്  ആണ്  NSS  സ്‌കൂൾ  ലീഡർ. ഹൃഷികേശ്  സംസ്ഥാന ഐ ടി മേളയിൽ  ഐ ടി ക്വിസിൽ  രണ്ടാം സ്ഥാനം നേടിയിരുന്നു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  സംസ്ഥാന ശാസ്ത്രോത്സവം ഐ ടി മേളയിൽ  ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് നേടുന്നതിൽ  ഹൃഷികേശ് മുഖ്യ  പങ്കു വഹിച്ചു.