പ്രളയം വന്നൂ നാട്ടാർ കൂടീ കൊറോണ വന്നൂ നാട്ടാരോടീ വരുന്നോരെല്ലാമോടിയൊളിക്കും കവരാൻ കഴിയില്ലൊരുമ രഹസ്യം. ദേഹമടുത്തു മനവുമടുത്തു നേ- രിട്ടൂ പ്രളയം ധീരതയോടെ. സമൂഹ അകലം പാലിച്ചൂ നാം- മനമൊന്നായ് കുഞ്ഞണുവിനുനേരെ. പ്രളയത്തിൽ നവജീവൻ നൽകിയ കടലിൻ മക്കളെ ഓർക്കേണം നാം. അവരിന്നൊരുപാടല്ലലിലെത്തുമ്പോ- ളതിനൊരു പരിഹാരം വേണം. പണ്ടേ കണ്ടിട്ടില്ലൊരടുക്കള കാണേണം നാം കൺകൾ തുറന്ന്. കണ്ടാൽപ്പോരാ കോവയ്ക്കാപയർ- മുളകും ഉള്ളിയുമരിയേണം നാം. ചെയ്യേണ്ടത് നാം ചെയ്തീടേണം അരുതാത്തത് നാമൊഴിവാക്കേണം. ശുചിത്വപൂരിതമാക്കാം നമ്മുടെ- വീടും മേടുമിയവധിക്കാലം. ലോക്കിട്ടീടാം വീടിനുമാത്രം പൂട്ടീടൊല്ലെ ...മനസ്സുകൾ തമ്മിൽ കഥകൾ കവിതകൾ ഉയരട്ടെ ;ഇനി- വ്യഥകൾ ദുരിതമകന്നീടട്ടെ .
സാങ്കേതിക പരിശോധന - Kannans തീയ്യതി: 21/ 03/ 2025 >> രചനാവിഭാഗം - കവിത