ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ഗാന്ധി സ്‌മൃതി

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തുകയും തുടർന്ന് പൊതുസമ്മേളനം നടത്തുകയും ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ.ബ്രൂസ് സമ്മേളനം ഉത്‌ഘാടനം ചെയ്തു. ജോസ് സർ മുഖ്യസന്ദേശം നല്‌കി . പ്രഥമാധ്യാപകൻ ഗാന്ധിയൻ ആദർശങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. MPTA ചെയർപേഴ്സൺ ,S M C ചെയർമാൻ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾ സർവമത പ്രാർത്ഥന നടത്തുകയും ഗാന്ധി കവിത ആലപിക്കുകയും ചെയ്തു. സുബിത ടീച്ചർ നന്ദി അറിയിച്ചു.

                   ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗാന്ധി ജയന്തി വാരാഘോഷവുമായി ബന്ധപെട്ട് ഗാന്ധി കലോത്സവം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു. ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കാൻ ദിനാചരണവും, വാരാഘോഷ പരിപാടികളും സഹായിച്ചു.