ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/എന്റെ വിദ്യാലയം
ഞങ്ങളുടെ വിദ്യാലയത്തെപ്പറ്റി
മഠത്തിൽ വാസുദേവൻ പിള്ള എന്ന മഹാൻറെ സ്വപ്നസാഫല്യം-ബി.ജെ.എസ്.എം മഠത്തിൽ ഹയർ -സെക്കണ്ടറി സ്കൂൾ. വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും മഹനീയ നേട്ടം കൈവരിക്കുന്ന വിദ്യാലയം.വാസുദേവൻ പിള്ള സാർ 1957 ൽ നിർമ്മിച്ച ഈ വിദ്യാലയം മുൻ വിദ്യാഭ്യാസമന്ത്രി ബേബി ജോൺ അവറുകളുടെ സ്‌മരണാർത്ഥമുള്ളതാണ്.ഒരു നാടിനു തന്നെ അക്ഷരവെളിച്ചമേകിയ വിദ്യാലയം. തഴവയുടെ പേരും പെരുമയും ലോകമെമ്പാടും വിളിയോതിയ വിദ്യാലയം.പഠനത്തിലും പഠനേതര മേഖലയിലും ഇവിടുത്തെ ചുണക്കുട്ടികൾ കൈവരിക്കുന്ന നേട്ടങ്ങൾ മഹനിയമാണ്.വാസുദേവൻ പിള്ള സാറിൻറ മരണശേഷം, ആ വേദനകളെ അതിജീവിയ് അദ്ദേഹത്തിൻ്റെ ഓർമകൾ ഞങ്ങളെ കെടാവിളക്കായി മുന്നോട്ടു നയിക്കുന്നു. ഇവിടുത്തെ കുട്ടികളും അധ്യാപകരും തമ്മിലുള്ള പരസ്‌പരസ്നേഹവും വിശ്വാസവും മറ്റു സ്കൂളുകൾക്ക് മാത്രകയാണ്. ഞങ്ങളുടെ സൗഭാഗ്യവും ഇതു തന്നെയാണ്.പഠനകാര്യങ്ങൾ മാത്രമല്ല, കുട്ടികളുടെ സ്വഭാവം നന്നാക്കുകയും ചെയ്യുന്നു ഇവിടുത്തെ അധ്യാപകർ.സ്വപ്നം കാണുക എന്നതല്ല, എങ്ങനെ സ്വപ്നം കൈവരിക്കാം എന്നതാണ് ഇവിടുത്തെ മുഖ്യ അജണ്ട.സ്വപ്നത്തെ കൈവരിക്കാൻ ഇവിടുത്തെ കുട്ടികൾ പഠിക്കുന്നു, അങ്ങനെ അത് കൈവരിക്കും ഞങ്ങൾ........ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കുന്നു ഇവിടുത്തെകുട്ടികൾ.മാനുഷികമൂല്യങ്ങൾ കൈവിടാതെ നല്ല
മനുഷ്യരാവട്ടെ ഇവിടുത്തെ കുട്ടികൾ....
തഴവ, തഴപ്പായുടെ നാട്
ബി.ജെ.എസ്.എം മഠത്തിൽ സ്കൂൾ നിലക്കൊള്ളുന്നത് തഴവയിലാണ്.തഴവയുടെ സംസ്കാരം എന്നും ഞങ്ങൾക്ക് കൈത്താങ്ങാണ്.ഈ നാടിൻെറ സംസ്കാരപാരമ്പര്യം ഈ സ്കൂളിനുമുണ്ട്.തഴപ്പായയിൽ നിന്നു പേര് ഉൾക്കൊണ്ട് തഴവ എന്ന നാട് വികസനത്തിൻെറ വക്കിലാണ് എന്നത് അഭിമാനമുള്ള കാര്യമാണ്.അതിലെ ബി.ജെ.എസ്.എമ്മിൻറ ഏറ്റവും വലിയ കാര്യം വളർച്ച തന്നെയാണ്, എന്നുള്ളതിൽ
സംശയമില്ല.ഈ നാടിൻെറ സംസ്കാരത്തെ തൊട്ടറിയുകയാണ് ഇവിടുത്തെ മിടുക്കർ.തഴവയുടെ അഭിമാനമായി ബി.ജെ.എസ്.എം നിലകൊള്ളുന്നു,എന്നും അഭിമാനമായി...... മണിമുത്തമായി.....