ഭൗതീകസൗകര്യങ്ങൾ.‍

21:52, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('ബേസില്‍ ഹാള്‍ എന്ന പേരില്‍ വിശാലമായ ഒരു ആഡിറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബേസില്‍ ഹാള്‍ എന്ന പേരില്‍ വിശാലമായ ഒരു ആഡിറ്റോറിയം ഉണ്ട്. ആഡിറ്റോറിയത്തിലാവശ്യമായ 400 കസേരകള്‍ പൂര്‍വ് വിദ്യാര്‍ത്ഥികള്‍ നല്‍കി. നോര്‍തേര്‍ന്‍ ഹാള്‍ എന്ന ഒരു ചെറിയ ഹാള്‍ കൂടി ഉണ്ട്. അവിടെ തൈക്വോണ്ടൊ പരിശീലനം നടത്തി വരുന്നു. ഇതു കൂടാതെ ഒരു ഓപ്പന്‍ എയ്ര്‍ സ്റ്റേജും ഉണ്ട്. 3 കെട്ടിടങ്ങളിലും ഓരോ സ്റ്റാഫ് റൂമുണ്ട്. ഇന്‍റ്റര്‍വല്‍ സമയങ്ങളില്‍ കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നു.

     ഉച്ച ഭക്ഷണം പാകം ചൈയാന്‍ അടക്കളയും, അരി സൂക്ഷിക്കാന്‍ സ്റ്റോര്‍ മുറിയും, കുട്ടിക്കള്‍ക്ക് ഭക്ഷണം ഇരുന്ന് കഴിക്കുവാന്‍ സിമെന്‍റ്റ ബെഞ്ചും ഡെസ്കും ഉണ്ട്. പുസ്തക വിതരണത്തിനു ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുണ്ട്. അതിനായി ഒരു സൊസൈറ്റി റൂമും ഉണ്ട്. സന്ദര്‍ശകര്‍ക്കായി ഒരു വിസിറ്റേര്‍സ് റൂമും ഉണ്ട്. എല്ലാം മുറികള്‍ക്കും ബോര്‍ഡുകള്‍ സഥാപിച്ചിട്ടുണ്ട്.
     വിപുലമായ ലൈബ്രറിയും, വായനാമുറിയും  ഉണ്ട്. 1500-ഓളം പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. കുട്ടികള്‍ക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയന്‍സ് ലാബുകള്‍ നിലവിലുണ്ട്.  വിപുലമായ കമ്പ്യൂട്ടര്‍ ലാബും. അതില്‍ ഏകദേശം പതിന്ജോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. it@School മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ലാബ് പ്രവര്‍ ത്തനങ്ങള്‍ നടന്നു വരുന്നു. പാഠഭാഗങ്ങള്‍ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാന്‍ അധ്യാപകര്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മള്‍ട്ടി മീഡിയ റൂം - ഡിജിറ്റല്‍ ലാബും ഉ​ണ്ട് - ഒരു സ്മാര്‍റ്റ് റൂമ് ഉണ്ട്.
"https://schoolwiki.in/index.php?title=ഭൗതീകസൗകര്യങ്ങൾ.‍&oldid=266525" എന്ന താളിൽനിന്ന് ശേഖരിച്ചത്