ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പള്ളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
21:30, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18725 (സംവാദം | സംഭാവനകൾ)

GLPS PALLIKUNNU

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പള്ളിക്കുന്ന്
വിലാസം
പളളിക്കുന്ന്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201718725





മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി എല്‍ പി സ്കൂള്‍ പളളിക്കുന്ന്

ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമ പഞ്ചായത്തിലെ 8 ാം വാര്‍ഡില്‍ പ്പെട്ട പളളിക്കുന്ന് എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.1984 ലാണ് ഈ വിദ്യാലയം സ്ഥാപിതയ മായത്.ശ്രീ നടകളത്തില്‍ മൊയ്തീന്‍കുട്ടി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി.ഇവിടെ പിടിഎ യുടെ സഹായത്തോടെ 5 ക്ലാസ് മുറികളുളള ഒരു കെട്ടിടം നിര്‍മ്മിച്ചു.ശ്രീ വിപി മൊയ്തുട്ടി മാഷായിരുന്നു ആദ്യ പ്രധാ നധ്യാപകന്‍ .തുടര്‍ന്ന് പ്രധാനധ്യാപകരായി വന്ന എല്ലാവരും വിദ്യാലയത്തിന്റെ പുരോഗതിക്കായി പ്രവര്‍ ത്തിച്ചു.DPEP പദ്ധതി പ്രകാരം മൂന്ന് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും OBB പദ്ധതി പ്രകാരം രണ്ട് ക്ലാസ്സ് മുറികളുളള ഒരു കെട്ടിടവും നിര്‍മ്മിച്ചു.പ്രീ പ്രൈമറി മുതല്‍ നാലാംക്ലാസ്സ് വരെയുളള വിദ്യാലയത്തില്‍ ഇപ്പോള്‍ ആകെ 174 കുട്ടികള്‍ പഠിക്കുന്നു.ജനറല്‍ വിദ്യാലയമാണ്.ശനി ,ഞായര്‍ എന്നിവയാണ് സാധാരണ അവധി ദിനങ്ങള്‍.മധ്യവേനലവധി ഏപ്രില്‍ ,മെയ് മാസങ്ങളാണ്.


ഭൗതികസൗകര്യങ്ങള്‍

5 ക്ലാസ്സ് മുറികളുളള ഒരു ഓട് മേഞ്ഞ കെട്ടിടവും 5 ക്ലാസ്സ് മുറികളുളള രണ്ട് കോണ്‍ക്രീറ്റ് കെട്ടിടവും ഉണ്ട്.ആ കെ 10 ക്ലാസ്സ് മുറികള്‍.ഇതില്‍ 3 ക്ലാസ്സ് മുറികളുടെ നിലം ടൈല്‍ ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്.7 ക്ലാസ്സ് മുറി കളുടെ നിലം സിമന്റ് ഫ്ലോറിംഗാണ്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സ് മുറികളിലും ഫാന്‍ സ്ഥാപിച്ചിട്ടുണ്ട്.ക്ലാസ്സ് മുറികളെ സൗണ്ട് സ്റ്റീരിയോവുമായി ബന്ധിച്ചിരിക്കുന്നു.കെട്ടിടങ്ങളുടെ പുറം ചുമ രില്‍ ചിത്രം വരച്ച് മനോഹരമാക്കിയിരിക്കുന്നു.രണ്ട്,മൂന്ന് ,നാല് ക്ലാസ്സുകളില്‍ കമ്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും കുട്ടികള്‍ക്ക് ഇരിക്കാന്‍ ബെഞ്ചും ഡസ്കും ഉണ്ട്.പ്രീ പ്രൈമറിയില്‍ ബേബി ചെയറുകളും ഡസ്കുകളുമുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം മൂത്രപ്പുരയും കക്കൂസുകളുമുണ്ട്.ഭിന്നശേഷി കുട്ടികള്‍ക്കായി ഒരു അഡാപ്റ്റഡ് ടോയ് ലറ്റുണ്ട്.കുടി വെളളത്തിനായി രണ്ട് കിണറുകളുണ്ട്.2000 ലിറ്റര്‍ കപ്പാസിറ്റിയുളള ടാങ്കും ജലവിതരണത്തിനായി മോട്ടോര്‍,പൈപ്പ് ലൈന്‍ സംവിധാനങ്ങളുമുണ്ട്.80 സെന്റ് വി സ്തൃതിയുളള വിശാലമായ കളിസ്ഥലമുണ്ട്.സ്കൂള്‍ ഹരിത വല്‍ക്കരണത്തിന്റെ ഭാഗമായി പൂന്തോട്ടം,പച്ചക്കറി ത്തോട്ടം,ഔഷധോദ്യാനം എന്നിവയും സജ്ജമാക്കിയിരിക്കുന്നു.എല്ലാ ക്ലാസ്സിലും കുടിവെളള വിതരണത്തിനാ യി പ്രത്യേക പാത്രങ്ങളും മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിരിക്കുന്നു.ഒരു ഡിജിറ്റല്‍ ക്ലാസ് മുറി പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.എല്‍ സി ഡി പ്രൊജക്ടര്‍,കമ്പ്യൂട്ടറുകള്‍ ,വലിയ ടിവി,റേഡിയോ,പോര്‍ട്ടബിള്‍ ഡിവിഡി,ഡിജിറ്റല്‍ ക്യാമറ ,വൈറ്റ് ബോര്‍ഡ്,വീഡിയോ ,ഓഡിയോ സിഡികള്‍,ഐടി അധിഷ്ടിത പഠന വിഭവങ്ങള്‍ മുതലായവയെല്ലാം ഡിജിറ്റല്‍ ക്ലാസ്സ് മുറിയിലുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുളള ലൈബ്രറി,സയന്‍സ് ലാബ്,ഗണിത ലാബ്,ഭാഷ ലാബ് എന്നിവയും ഇവി ടെ സജ്ജമാണ്.കായിക പരിശീലനത്തിനാവശ്യമായ സൈക്കിള്‍,ക്യാരംസ്,ഫുഡ്ബാള്‍,വോളിബാള്‍,ഷട്ടി ല്‍,റോപ്പുകള്‍ തുടങ്ങിയവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ തല കലാമേള,കായികമേള,ശാസ്ത്രമേള എന്നിവ സംഘടിപ്പിച്ചു വരുന്നു.എല്ലാ വര്‍ഷവും മികച്ച രീതിയില്‍ സ്കൂള്‍ വാര്‍ഷികാഘോഷം നടക്കുന്നു.നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം,ക്രിസ്മസ്,പെരുന്നാള്‍ ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.കുട്ടികളുടെ വിവിധ ശേഷി കള്‍ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.സയന്‍ സ്,ഗണിതം,വിദ്യാരംഗം,ഭാഷ,ആരോഗ്യം,സുരക്ഷ എന്നീ ക്ലബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

മുന്‍ സാരഥികള്‍

വിപി മൊയ്തുട്ടി ടി അസൈനാര്‍ എം മുഹമ്മദ് പി പത്മാവതി കെ ഗോപാലന്‍കുട്ടി വി ഉണ്ണിമായ കെ സി ആന്റണി മാത്യു ടി നാരായണന്‍ എം വി സത്യനാരായണന്‍

നേട്ടങ്ങള്‍

പെരിന്തല്‍മണ്ണ ബി ആര്‍ സിയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുളള പുരസ്കാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ഈ വിദ്യാലയം കരസ്ഥമാക്കി.സബ് ജില്ല ശാസ്ത്ര ഗണിത ശാസ്ത്ര മേളകളില്‍ എല്ലാ വര്‍ഷവും മികച്ച വിജയം കൈവരിക്കുന്നു.ഈ വര്‍ഷം ശാസ്ത്രമേളയില്‍ ഓവറാള്‍ രണ്ടാം സ്ഥാനവും ഗണിത മേളയില്‍ ഓവറാള്‍ മൂന്നാം സ്ഥാനവും നേടി.


വഴികാട്ടി

കോഴിക്കോട് -പാലക്കാട് എന്‍ എച്ച് 213 ല്‍ മലപ്പുറം ,പാലക്കാട് ജില്ലാതിര്‍ത്തിയായ കരിങ്കല്ലത്താണിയി ല്‍ നിന്ന് വടക്ക് ഭാഗത്തേക്ക് തിരിയുന്ന വെട്ടത്തൂര്‍ റോഡിലൂടെ എട്ട് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ പ്രധാന സ്റ്റോപ്പായ കുറ്റിപ്പുളി കഴിഞ്ഞാല്‍ പളളിക്കുന്ന് ജംഗ്ഷനിലെത്താം.ഇവിടെ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയുന്ന റോഡിലൂടെ 100 മീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം. പെരിന്തല്‍മണ്ണയില്‍ നിന്ന് കാര്യാവട്ടം വഴി അലനല്ലൂര്‍,മണ്ണാര്‍ക്കാട് റൂട്ടില്‍ വെട്ടത്തൂര്‍ ജംഗ്ഷനില്‍ നിന്ന് തെക്ക്ഭാഗത്തേക്ക് തിരിയുന്ന കരിങ്കല്ലത്താണി റോഡിലൂടെ ഒരു കിലോമീറ്റര്‍ യാത്ര ചെയ്താലും വിദ്യാലയ ത്തിലെത്താനാകും

ഫലകം:Multimaps: 11.0057457,76.3179553,,