കുളത്തൂപ്പുഴ ഇ.എസ്.എം.കോളനി. എൽ.പി.എസ്./എന്റെ ഗ്രാമം

05:22, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Najumunisa S (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമത്തിന്റെ ചുറ്റുപാട്)

ഇ. എസ്. എം. കോളനി, കുളത്തുപ്പുഴ

കേരളത്തിലെ കൊല്ലം ജില്ലയിൽ തിരുവനന്തപുരം ചെങ്കോട്ട പാതയിൽ വനമേഖലയിൽ ചെയ്യുന്ന മനോഹരമായ ഒരു  ഗ്രാമമാണ് കുളത്തുപ്പുഴ. കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്ത് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ തെന്മല റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ചെറുപട്ടണം ആണ് കുളത്തുപ്പുഴ. ഇത് കല്ലടയാറിന്റെ തീരത്ത് സഹ്യപർവ്വതത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ മലയോര ഗ്രാമം.

  കൊല്ലം ജില്ലയിലെ ഏറ്റവും വലിയ  ഗ്രാമപഞ്ചായത്തായ കുളത്തൂപ്പുഴക്ക് വിസ്തൃതിയുടെ കാര്യത്തിൽ എട്ടാം സ്ഥാനം ആണുള്ളത്.

ഈ കല്ലടയാറിന്റെ ഉത്ഭവം കുളത്തൂപ്പുഴ നിന്ന് തന്നെയാണ്. തെന്മല ഡാം സ്ഥിതി ചെയ്യുന്നതും കല്ലടയാറിൽ തന്നെയാണ്.

    ധാരാളം പ്രമുഖ വ്യവസായങ്ങളും മറ്റും കുളത്തൂപ്പുഴയിൽ ഉണ്ട്.

ഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ റബ്ബർ തോട്ടം സ്ഥിതി ചെയ്യുന്നതും കുളത്തൂപ്പുഴ യിലാണ്.

മാത്രമല്ല, ഓയിൽ പാം ഇന്ത്യയുടെ പാം മരത്തോട്ടവും സഞ്ജീവനി സംരക്ഷിത സസ്യത്തോട്ടവും കുളത്തുപ്പുഴയിൽ സ്ഥിതി ചെയ്യുന്നു. കുളത്തൂപ്പുഴയിലെ പ്രധാനപ്പെട്ട ഹൈടെക് ഡയറി ഫാം കോളനി സ്കൂളിന് അരികത്തായി തന്നെ സ്ഥിതി ചെയ്യുന്നു. മാത്രമല്ല ഫോറസ്റ്റ് മ്യൂസിയം, ശുദ്ധജല മത്സ്യകുഞ്ഞു ഉൽപാദന കേന്ദ്രം എന്നിവയും ഒക്കെ കൊണ്ട് സമ്പുഷ്ടമാണ് കുളത്തൂപ്പുഴ എന്ന ഈ മലയോര ഗ്രാമം.