വേക്കളം ഗ്രാമം

കണ്ണൂർ ജില്ലയിൽ കോളയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് വേക്കളം. 2001 ലെ സെൻസസ് പ്രകാരം , വെക്കളത്ത് ആകെ 6585 ജനസംഖ്യയുണ്ട്, അതിൽ 3224 പുരുഷന്മാരും 3361 സ്ത്രീകളും ഉൾപ്പെടുന്നു. ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.വനമേഖലയോട് ചേർന്ന പ്രദേശമാണിത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • ഗവ :യു പി സ്‌കൂൾ വേക്കളം.
  • പാലയാട്, ഗവ: എൽ പി സ്കൂൾ വായന്നൂർ
  • ഗവ : യു പി സ്‌കൂൾ മേനച്ചോടി
  • എയ്ഡഡ് യു പി സ്‌കൂൾ വേക്കളം