ഉപയോക്താവ്:19758
തിരൂർ നഗരസഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി സ്ക്കൂൾ 1914-ൽ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ൽ ആണ് എയ്‌ഡഡ് എൽ.പി ആയി അംഗീകരിക്കപ്പെട്ടത്.തിരൂർ നഗര സഭയിലെ തിരുത്ത് എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ട്‌കിടക്കുന്നു.സ്ക്കൂളിന്രെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് കൂടി ഇരട്ട റെയിൽ പാതയും മറ്റു മൂന്ന് ഭാഗത്ത് കൂടി തിരൂർ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളിൽ എത്തിപ്പെടാൻ റോഡ് സൗകര്യങ്ങൾ ഒന്നും തന്നെയില്ല.റെയിൽ വേ ട്രാക്ക് മുറിച്ച് കടന്ന് വേണം അദ്ധ്യാപകർക്കും,കുട്ടികൾക്കും സ്ക്കൂളിലേക്ക് എത്തിപ്പെടാൻ .കഴിഞ്ഞ 25 വർഷത്തിലധികമായി ഈ വിദ്യാലയം കുട്ടികളുടെ എണ്ണം 100 ൽ താഴെയാണ്.
റോഡ് സൗകര്യമില്ലാത്തതും റെയിൽ വേയുടെ ഇരട്ടപ്പാതയും,റെയിൽവേയുടെ വൈദ്യുതീകരണവും കുട്ടികളെ സ്ക്കൂളിൽ എത്തിക്കുന്നതിന് രക്ഷിതാക്കാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും പി.ടി.എ യുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടൽ സ്ക്കൂളിന്രെ പ്രവർത്തനത്തിൽ നല്ല പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.