എ. യു. പി. എസ്. പ‌ുത്തിലോട്ട്

19:37, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12553 (സംവാദം | സംഭാവനകൾ)
എ. യു. പി. എസ്. പ‌ുത്തിലോട്ട്
വിലാസം
Puthilot
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201712553




ചരിത്രം

      കാസറഗോഡ്ജില്ലയിലെ പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തില്‍ പുത്തിലോട്ട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1921 ലാണ് ആരംഭിച്ചത്. 1945ല്‍ യു പി സ്കൂളായും 1948ല്‍ ഹയര്‍ എലിമെന്ററി സ്കൂളായും (എട്ടാം തരം വരെ)ഉയര്‍ത്തുകയും ചെയ്തു.1957ല്‍ അന്നത്തെ സര്‍ക്കാര്‍ ഹയര്‍ എലിമെന്ററി സമ്പ്രദായം നിര്‍ത്തലാക്കുകയും 1മുതല്‍7 വരെ ക്ലാസുകളുള്ള യു പി സ്കൂളായി മാറുകയും ചെയ്തു. ആദ്യ കാലങ്ങളില്‍ മറ്റു പ്രദേശത്തുള്ളവര്‍ പോലും പഠനം നടത്താന്‍ ആശ്രയിച്ചിരുന്ന ഈ വിദ്യാലയത്തില്‍ 1മുതല്‍ 7വരെ 14 ക്ലാസുകളിലായി 500 ല്‍ പരം കുട്ടികള്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ വിദ്യാലയ സ്ഥാപനങ്ങള്‍വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോള്‍ 7 ക്ളാസുകളിലായി 118 കുട്ടികള്‍ പഠിക്കുന്നു. ചെറുവത്തൂര്‍ ഉപജില്ലയിലെ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

     1.65ഏക്കര്‍ ഭൂമിയിലാണ് ഈ എയിഡഡ് സ്കുള്‍ സ്ഥിതി ചെയ്യുന്നത്. ഓടിട്ട 3 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളുണ്ട്.എങ്കിലും ഭൗതിക സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. സ്കൂളില്‍ 5 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ടെങ്കിലും കമ്പ്യൂട്ടര്‍ ലാബ്,മറ്റു ലാബുകള്‍,ലൈബ്രററിറൂം,നവീകരിച്ച രീതിയിലുള്ള ടോയ് ലറ്റുകള്‍ തുടങ്ങി സൗകര്യങ്ങളെല്ലാം ഉണ്ടാകേണ്ടതുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി ശാസ്ത്ര-ഗണിത,സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകള്‍

എക്കോ ക്ലബ്ബ്

ഹെല്‍ത്ത് ക്ലബ്ബ് ഭാഷാ ക്ലബ്ബുകള്‍ കൗമാര്യ ദീപിക സ്കൗട്ട്&ഗൈഡ്സ് ചോക്ക് നിര്‍മ്മാണം

മാനേജ്‌മെന്റ്

     കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന ഒരു മാനേജ്മെന്റ് സ്കൂളാണ് ഇത്.പുത്തിലോട്ട് നീലമന ഇല്ലത്തിന്റെ ഉടമസ്ഥതയിലുള്ള ഈ വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജര്‍ ശ്രീ പി എന്‍ ഗോവിന്ദന്‍ എമ്പ്രാന്തിരി ആയിരുന്നു.2001മുതല്‍ ശ്രീ പി എന്‍ ശങ്കരന്‍ നമ്പൂതിരിയാണ് സ്കൂള്‍ മാനേജര്‍.

മുന്‍സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍:

      കെ എസ് ഗോവിന്ദ വാര്യര്‍ , ടി പി മാധവന്‍ നമ്പൂതിരി , പി ദാമോദര റാവു ,എ ശങ്കരന്‍ നമ്പൂതിരി , എം കുഞ്ഞിരാമന്‍ , ടി വാസന്തി , പി ജനാര്‍ദ്ദന പൊതുവാള്‍ .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി