തോപ്പുംപടി

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് തോപ്പുംപടി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ഫോർട്ട്കൊച്ചി, വില്ലിങ്ടൺ ദ്വീപ്, പള്ളുരുത്തി എന്നീ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് തോപ്പുംപടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ യാത്ര ചെയ്താൽ തോപ്പുംപടിയിലെത്തിച്ചേരാം. തോപ്പുംപടി പാലം പള്ളുരുത്തിയെ വെല്ലിങ്ടൺ ദ്വീപുമായും തുടർന്ന് പ്രധാന കരയുമായും യോജിപ്പിക്കുന്നു.തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഫിഷറീസ് ഹാർബർ, സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന വ്യവസായങ്ങളിലൊന്നാണ്.

വിദ്യാലയത്തിന്റെ അതിരൂകൾ