ജി.എം.യു.പി.എസ്. എടക്കനാട്/എന്റെ ഗ്രാമം
എടക്കനാട് ഗ്രാമം
മലപ്പുറംജില്ലയിലെ തിരൂർ താലൂക്കിലെ പുറത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് എടക്കനാട് .
തിരൂരിൽ നിന്നും പൂക്കൈത-അന്നശ്ശേരി റോഡിൽ വരുന്നതാണ് എളുപ്പം. ദൂരം തിരൂർ- ഉണ്ടപ്പടി 16 കി.മി. ചമ്രവട്ടം.
ആരാധനാലയങ്ങൾ
എടക്കനാട് ഗ്രാമത്തിലെ പ്രമുഖ ആരാധനാലയങ്ങൾ ആണ് ഭയങ്കാവ് ഭഗവതിക്ഷേത്രവും എടക്കനാട് ജുമാ മസ്ജിദും
ഭൂപ്രകൃതി
പുഴകളും നദികളും ചേർന്ന അതിമനോഹരമായ ഭൂപ്രകൃതി ആണ് എടക്കനാട് ഗ്രാമത്തിന്റേത് .ഭാരത പുഴയുടെ കൈവഴികളിലൊന്നായ തിരൂർ -പൊന്നാനിപ്പുഴ ഗ്രാമത്തിന്റെ പടിഞ്ഞാറൻ
അതിർത്തിയിലൂടെ ഒഴുകി അറബി കടലിൽചെന്ന് പതിക്കുന്നു .
പൊതുസ്ഥാപനങ്ങൾ
ഗ്രാമത്തിന്റെ അര കിലോമീറ്റർ പരിധിയിൽ 24 മണിക്കൂറും പ്രവർത്തന നിരതമായ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ലഭ്യമാണ് .
ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭാസം ഉറപ്പുവരുത്താനായി 2 പൊതു വിദ്യാലയവും ഉണ്ട് .
- ജി.എം.യു.പി.എസ്.എടക്കനാട്.
- ജി.എം.എൽ.പി.എസ്.മുട്ടനുർ