G. V V S D L P S South Aryad

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35210 (സംവാദം | സംഭാവനകൾ) (name)
                             ഗവ. വി.വി.എസ്.ഡി.എല്‍.പി. സ്കൂള്‍ (വളഞ്ഞവഴിക്കല്‍ സന്മാര്‍ഗ്ഗദീപിക ലോവര്‍ പ്രൈമറി സ്കൂള്‍

       1903 കേരള ചരിത്രത്തിന്‍റെ പ്രാധാന്യം ഏറെയാണ് കേരള നവോത്ഥാനനായകരില്‍ പ്രധാനിയായ ശ്രീനാരായണ ഗുരുദേവന്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന് തുടക്കംകുറിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാന്‍ ഉപദേശിച്ചു. അതേവര്‍ഷം തന്നെയാണ് ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനമാരംഭിച്ചതും. ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്നും തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചതും ഈ പ്രഖ്യാപനവും നേരത്തെ പറഞ്ഞ ഉപദേശവും ആര്യാടെന്ന നാട്ടിന്‍പുറത്തെ വളഞ്ഞവഴിക്കല്‍ കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞന്‍ ഗോവിന്ദന്‍, സഹോദരങ്ങളായ വലിയപറമ്പില്‍ കിട്ടന്‍കുഞ്ഞ് ചിറ്റുവേലിക്കകത്ത് ചേന്നിക്കുഞ്ഞ് തൈവെയ്പില്‍ രാമന്‍കുട്ടി, തറയില്‍ കൃഷ്ണന്‍, കുഞ്ഞമ്മ തുടങ്ങിയ മാന്യവ്യക്തികള്‍ ചേര്‍ന്ന് ക്രിസ്തുവര്‍ഷം 1905 മെയ്മാസത്തില്‍ വളഞ്ഞവഴിക്കല്‍ സന്മാര്‍ഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാന്‍ വേണ്ടിയാവാം കൈതത്തില്‍ ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിന്റെ ആദ്യപ്രവര്‍ത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കും സ്കൂള്‍ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ കുടുംബക്കാര്‍ അത് അന്നത്തെ ഭരണകൂടങ്ങള്‍ക്ക് കൈമാറി (രാജഭരണകാലം) പിന്നീട് ഇതിന്‍റെ പ്രവര്‍ത്തനം ആലപ്പുഴ ഷേര്‍ത്തലൈ കനാലിനു (എ.എസ്. കനാല്‍) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാര്‍ ആദ്യ പ്രധാന അധ്യാപകനായും വിദ്യാര്‍ത്ഥിയായും എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി.
"https://schoolwiki.in/index.php?title=G._V_V_S_D_L_P_S_South_Aryad&oldid=265233" എന്ന താളിൽനിന്ന് ശേഖരിച്ചത്