സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/സൈക്കോമെട്രിക് കൗൺസിലിംഗ്

13:18, 26 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/സൈക്കോമെട്രിക് കൗൺസിലിംഗ് എന്ന താൾ സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/സൈക്കോമെട്രിക് കൗൺസിലിംഗ് എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: Changed the name as per the Sametham details)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു

വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൈക്കോമെട്രിക് കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ നവീന എസ്.ഐ.സി, സ്കൂൾ സൈക്കോമെട്രിക് കൗൺസിലർ ഇൻ ചാർജ് അനിഷ ജോർജ്, ബിആർസി പ്രതിനിധി ലിൻസി, കൗൺസിലർ അനിത മോൾ എന്നിവർ സന്നിഹിതരായിരുന്നു.SSK-LEAPന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ 25 കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠന ശീലങ്ങളെക്കുറിച്ച് മാർഗ്ഗനിർദേശം നൽകാനും ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ച് അവബോധം നൽകാനും ഇന്നത്തെ കൗൺസിലിംഗ് സെഷനിലൂടെ സാധിച്ചു. ഒരു കുട്ടിയുടെ ഗ്രേഡ്കളോ താല്പര്യമോ മാത്രമല്ല മറിച്ച് വ്യക്തിത്വം താല്പര്യം മറ്റ് പ്രധാന ഘടകങ്ങൾ എന്നിവയെല്ലാം പരിഗണിക്കുന്നതിനാൽ ഒരു വിദ്യാർത്ഥിയുടെ സമഗ്രമായ വിശകലനം ഇതിലൂടെ സാധ്യമാക്കാനായി.