ചാലിൽ കണ്ണൂക്കര എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
ചാലിൽ കണ്ണൂക്കര എൽ പി എസ്
വിലാസം
കണ്ണൂക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-2017Jaydeep




................................

ചരിത്രം

1928-ല്‍ കണ്ണൂക്കര നേഷണല്‍ ഹൈവേ റോഡിന് പടി‍ഞ്ഞാറ് വശത്ത് ചാലില്‍ പറമ്പില്‍ ചാലില്‍ ബോയ്സ് എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ ശ്രീ.മാവിലക്കണ്ടിയില്‍ വി കെ രാമന്‍നമ്പ്യാര്‍ സ്ഥാപിച്ചു.അദ്ദേഹം തന്നെയായിരുന്നു ഹെഡ്മാസ്റ്ററും.1929-1930 ല്‍ Dist.Deputy School Of Tellichery Rangeന്റെ അംഗീകാരവും ലഭിച്ചു.Deputy School Of Inspector കുറുമ്പനാട് വയനാട് താലൂക്കിന്റെ Order No. Dis 10R/39 Dt 30-09-39 പ്രകാരം 5-ാംതരത്തിനും അംഗീകരം ലഭിച്ചു. സമൂഹത്തിലെ അനാചാരമായ തൊട്ടുകൂടായ്മ നിലനിന്നിരുന്ന അവസരത്തിലും എല്ലാ ജാതിമതസഥരും ഈ സ്കുളില്‍ പഠിച്ചുവന്നു.ഈ നാടിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു സ്കൂള്‍ സ്തുത്യാര്‍ഹമായ സേവനം നടത്തിയിട്ടുണ്ട്.സമൂഹനായകന്‍മാരായിരുന്നു ഈ വിദ്യാലയത്തിലെ മുന്‍കാല അധ്യാപകര്‍.സ്വാതന്ത്ര്യസമരകാലഘട്ടത്തിലും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വളര്‍ച്ചയിലും തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസഥാനത്തിന്റെ വളര്‍ച്ചയുടെ ആരംഭകാലഘട്ടത്തിലും ഈ സ്കൂള്‍ അവരുടെയൊക്കെ പ്രവര്‍ത്തനകേന്ദ്രമായിരുന്നു.1964 ല്‍ നേഷണല്‍ ഹൈവെ വീതികൂട്ടൂമ്പോള്‍ ചാലില്‍ പറമ്പില്‍ നിന്നും ഇപ്പോള്‍ സ്കൂള്‍ സഥിതിചെയ്യുന്ന മാവിലക്കണ്ടി പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.മലബാറില്‍ അധ്യാപക പ്രസ്താനത്തിന്റെ ആരംഭഘട്ടത്തിലും അവരുടെ ഒക്കെ പ്രവര്‍ത്തനകേന്ദ്രം ഈ സ്കൂള്‍ ആയിരുന്നു.തച്ചോളി കളി,രാജസൂയം,കോല്‍ക്കളി എന്നിവ ഈ സ്കൂളിലെ ശ്രീ പണിക്കര്‍ മാസ്റ്റര്‍ പഠിപ്പിച്ചതായി പറയപ്പെടുന്നു.

ഭൗതികസൗകര്യങ്ങള്‍

കാറ്റും വെളിച്ചവും ലഭിക്കുന്ന വിശാലമായ ക്ലാസ്സ്മുറികള്‍ ,സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ചെറിയ ലാബ് സൗകര്യവും,സാമൂഹ്യശാസ്ത്രപഠനത്തിന് ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങ്ങള്‍ ,സ്മാര്‍ട്ട് റൂം,ലൈബ്രറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും,കുടിവെള്ള സൗകര്യവും,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മൂത്രപ്പുരയും,വൃത്തിയുള്ള പാചകപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1 ശ്രീ വി കെ രാമന്‍നമ്പ്യാര്‍ മാസ്റ്റര്‍ 2 ശ്രീ എം രാമന്‍പണിക്കര്‍ മാസ്റ്റര്‍ 3 ശ്രീ പി ദാമോദരന്‍നമ്പ‍‍്യാര്‍ മാസ്റ്റര്‍ 4 ശ്രീ നാരായണമാരാര്‍ മാസ്റ്റര്‍ 5 ശ്രീ കെ കു‍‍ഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ 6 ശ്രീ ടി സി കു‍‍ഞ്ഞിരാമന്‍ മാസ്റ്റര്‍ 7 ശ്രീമതി കെ കെ സരസ്വതി ടീച്ചര്‍ 8 ശ്രീമതി എെഡാഫ്രാങ്കിളിന്‍ ടീച്ചര്‍ 9 ശ്രീമതി കെ ലീല ടീച്ചര്‍ 10 ശ്രീ കെ മൊയ്തു മാസ്റ്റര്‍ 11 ശ്രീമതി കെ കെ പുഷ്പവല്ലി ടീച്ചര്‍ 12 ശ്രീമതി എ സി വിമല ടീച്ചര്‍ 13 ശ്രീ എം സുരേഷ്ബാബു മാസ്റ്റര്‍

നേട്ടങ്ങള്‍ =

വിവിധ മേളകളിലെ മികച്ച വിജയം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ബി വിജയകുമാര്‍ IAS-മിസ്സോറാം ഹോം സെക്രട്ടറി
  2. കെ ബാലകൃഷ്ണന്‍ -Rtd ട്രഷറി ഒാഫീസര്‍
  3. വി സി ശ്രീജന്‍ -പ്രൊഫസര്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ചാലിൽ_കണ്ണൂക്കര_എൽ_പി_എസ്&oldid=265095" എന്ന താളിൽനിന്ന് ശേഖരിച്ചത്