ജി.എൽ.പി.എസ്. മാവിലാ കടപ്പുറം
ജി.എൽ.പി.എസ്. മാവിലാ കടപ്പുറം | |
---|---|
വിലാസം | |
മാവിലാക്കടപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 12507 |
ചരിത്രം
1928 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.2007-08 വര്‍ഷംവരെ മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കര്‍ഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്.ചെറുവത്തൂര്‍ സബ് ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആര്‍.സി കേന്ദ്രമാണ്. 212 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ജീവിത വെല്ലുവിളികള്‍ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.
== ഭൗതികസൗകര്യങ്ങള്‍ ==24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയില്‍ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടര്‍ മുറി,സി.ആര്‍.സി സെന്റര്‍ മുറിയും ഉള്‍പ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തില്‍ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ ടോയിലറ്റും യൂറിനല്‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.എന്നാല്‍ സ്ക്കൂളിലെ അധ്യാപകര്‍ക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാല്‍ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
== മാനേജ്‌മെന്റ് ==വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വര്‍ഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂള്‍ നിലനില്‍ക്കുന്നത്.
മുന്‍സാരഥികള്‍
സ്ക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ യൂസഫ് മാസ്റ്റര്‍ മുസ്തഫ മാസ്റ്റര്‍ കൗസല്യ ടീച്ചര്‍ നാരായണന്‍ അടിയോടി മാസ്റ്റര്‍ മഹമ്മൂദ് മാസ്റ്റര്‍