എ യു പി എസ് കരിവേടകം
എ യു പി എസ് കരിവേടകം | |
---|---|
വിലാസം | |
കരിവേടകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-01-2017 | 11482 |
== ചരിത്രം == കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് കരിവേടകം. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് എ.യൂ.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എസ്.സി.,എസ്.ടി. വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായും സാസ്ക്കാരികമായും പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമം കൂടിയാണിത്. കരിവേടകത്തിന്‍റ പിന്നോക്കാവസ്ഥ പരിഗണിച്ച് ഒത്തിരിയധികം ത്യാഗങ്ങള്‍ സഹിച്ച് 1976-ല്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ കരിവേടകം എ.യൂ.പി.സ്കൂള്‍ സ്ഥാപിച്ചു. സ്കൂളിന്‍റ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ ബാച്ചില്‍ 32 ആണ്‍കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 66 കുട്ടികളുണ്ടായിരുന്നു. സ്കൂളിന്‍റ ശോഭമായ ഭാവിയെ മുന്നില്‍ കണ്ടു കൊണ്ട് 1984-ല്‍ മാനേജ്മെന്‍റ് തലശ്ശേരി രൂപതാ കോര്‍പറേറ്റ് ഏജന്‍സിക്ക് കൈമാറാന്‍ ശ്രീ.വര്‍ക്കി ആലിങ്കല്‍ തയ്യാറായി. ഇപ്രോഴത്തെ കോര്‍പറേറ്റ് മാനേജരായ റവ.ഫാ. ജെയിംസ് ചെല്ലങ്കോടിന്‍റ നേതൃത്വത്തില്‍ സ്കൂളിന്‍റ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് പോകുന്നു. സെന്‍റ് മേരീസ് എല്‍. പി. സ്കൂള്‍ മേരിപുരം,ഗവ.എല്‍.പി.സ്കൂള്‍തവനത്ത്,കെ.സി.എന്‍.എം.ശങ്കരംപാടി, ഗവ.എല്‍.പി.സ്കൂള്‍ മാണിമൂല, ഗവ.എല്‍.പി.സ്കൂള്‍ കൊടുംമ്പൂര്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇവിടെയെത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യ വേദി,
പ്രവര്‍ത്തി പരിചയം,
ഹെല്ത്ത് ക്ലബ്ബ്,
ശുചിത്വ സേന ,
എക്കോ ക്ലബ്ബ്,
സോപ്പ് നിര്‍മ്മാണം
മാനേജ്‌മെന്റ്
കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത്
മുന്‍സാരഥികള്‍
കൃഷ്ണന്‍ നായര്‍
പ്രഭാനന്ദ
മാധവന്‍ മാസ്റ്റര്‍
സുബ്രഹ്മണ്യ ഭട്ട്
സൂര്യകുമാരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്‍മാന്‍ കാസറഗോഡ്)
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്)
വഴികാട്ടി
കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനില്‍ നിന്നും 100മീ. മാറി ചന്ദ്രഗിരി റോഡില്‍ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്