S. D. P. A. U. P. S. Banputhadka

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11347 (സംവാദം | സംഭാവനകൾ)
S. D. P. A. U. P. S. Banputhadka
വിലാസം
BANPUTADKA
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kasaragod
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam and Kannada
അവസാനം തിരുത്തിയത്
23-01-201711347




ചരിത്രം

എസ്. വെങ്കട്ടരമണ ഭട്ട് 1926ല്‍ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സര്‍ക്കാരില്‍ നിന്ന് അംഗീകാരം നേടി എല്‍. പി. സ്കൂള്‍ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകന്‍. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നല്‍കിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹര്‍ഷവര്‍ധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവര്‍ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ല്‍ ബണ്‍പുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ല്‍ യു. പി. സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജര്‍ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവര്‍ത്തനം പ്രത്യേകം ഓര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജര്‍ എസ്. വേണുഗോപാലയുടെ പ്രത്യേക താല്‍പര്യത്തില്‍ 2007ല്‍ മലയാളം സമാന്തരക്ലാസുകള്‍ തുടങ്ങിയെങ്കിലും 2013ല്‍ മാത്രമാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്. ഇപ്പോള്‍ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും ഇവിടെ ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ആവശ്യത്തിന് കെട്ടിടങ്ങള്‍, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികള്‍ക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികള്‍എ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==Single Management

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ (ಹಿಂದಿನ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು) :

  • സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്‍.
  • ഹര്‍ഷവര്‍ധനഭട്ട്,
  • ഗണപതിഭട്ട്,
  • സുരേന്ദേരനാഥ്
  • എസ്, കൃഷ്ണഭട്ട്,
  • രാമചന്ദ്ര ഭട്ട്,
  • ബി. വിഷ്ണുഭട്ട്,
  • ബാലസുബ്രഹ്മണ്യശാസ്ത്രി,
  • വൈ. ശങ്കരനാരായണ,
  • എ നാരായണ ഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറല്‍ മെഡിസിന്‍)
  • ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞന്‍)
  • ഡോ. നാരായണഭട്ട്, ജര്‍മനി (ശാസ്ത്രജ്ഞന്‍)
  • മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂര്‍ (അനസ്തീസ്റ്റ്)
  • പ്രവീണ്‍കുമാര്‍ എസ്., ബഹറിന്‍ (സിവില്‍ എന്‍ജിനിയര്‍

വഴികാട്ടി

Kasaragod—Vidhyanagar---Kallakkatta----Manya Neerchal---Manya

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=S._D._P._A._U._P._S._Banputhadka&oldid=264305" എന്ന താളിൽനിന്ന് ശേഖരിച്ചത്