ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

Ente nadu

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FARSHANA K (സംവാദം | സംഭാവനകൾ) (ENTE NADU)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ente nadu

പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വാടാനാംകുറിശ്ശി .വടുവാമനാംകുറിശ്ശി എന്ന പേര് ലോപിച്ചാണ് വാടാനംകുറുശ്ശി എന്ന നാമം ഉണ്ടായത്.

വാടാനാംകുറുശ്ശി എന്ന ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ദേശമംഗലം മനയിലെ ആശ്രിതരുടെ മക്കളുടെ പഠനത്തിനായി ആണ് ഈ വിദ്യാലയം തുടങ്ങിയത് . ദേശമംഗലംമന വക രണ്ടേമുക്കാൽ ഏക്കറോളം സ്ഥലവും കെട്ടിടങ്ങളും ഒരു രൂപ പ്രതിഫലത്തിന് സർക്കാരിന് നൽകിക്കൊണ്ട്, അവരുടേയും നാട്ടുകാരുടെയും ശ്രമഫലമായി 1912 ൽ ഇവിടെ ഒരു ഗവൺമെൻറ് എൽപി സ്കൂൾ സ്ഥാപിതമായി .1936 ൽ യുപി ആയും 1958 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറിയായും വളർന്ന ഈ സരസ്വതി ക്ഷേത്രത്തിന് പറയാൻ അധ്വാനത്തെയും പ്രതീക്ഷയുടെയും നീണ്ട ചരിത്രം തന്നെയുണ്ട്. മലബാർ ബോർഡ് ഏറ്റെടുത്തതിനു ശേഷം ഹൈസ്കൂളാക്കി ഉയർത്തുന്നതിന് കളിക്കാൻ കളിസ്ഥലം നിർബന്ധമായി തീർന്നു.

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഷൊർണുർ പട്ടണത്തിലെ സർവീസ് നടത്തുന്ന  ഒരു  പ്രധാന ആണ് വാടാനാംകുറിശ്ശി റെയിൽവേ സ്റ്റേഷൻ .ദക്ഷിണ റെയിൽവേ യുടെ ഷൊർണുർ -മംഗലാപുരം സെക്ഷൻ ലാണ് ഇത് സ്ഥിതി  ചെയ്യുന്നത്  . സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ നിലമ്പൂർ , ഷൊർണൂർ , അങ്ങാടിപ്പുറം തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി പട്ടണത്തെ ബന്ധിപ്പിക്കുന്നു

"https://schoolwiki.in/index.php?title=Ente_nadu&oldid=2641465" എന്ന താളിൽനിന്ന് ശേഖരിച്ചത്