മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം
മാവിച്ചേരി
പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി .
കർഷകത്തൊഴിലാളികളും നിർമാണമേഖലയിൽ പണിയെടുക്കുന്നവരുമാണ് ഗ്രാമവാസികളിലേറെയും .വിശാലമായ വയലുകളും കുന്നിൻ പ്രദേശങ്ങളും ഈ ഗ്രാമത്തെ
മനോഹരമാക്കുന്നു .വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ധാരാളം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ മാവിച്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തലയുയർത്തി നിൽക്കുന്നു .
തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊള്ളുന്ന ഈ പ്രദേശം വിദ്യാഭ്യാസ വാണിജ്യ തൊഴിൽ മേഖലകളിൽ മികവ് കൈവരിച്ചു കൊണ്ടിരിക്കുകയാണ് .
ഭൂമി ശാസ്ത്രം
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി.കുന്നിൻപ്രദേശങ്ങളും വിശാലമായ വയലുകളും തോടുകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന സവിശേഷത.തികച്ചും ഗ്രാമീണാന്തരീക്ഷം ഉള്ള പ്രദേശമാണിത്.പരിയാരം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലെ പ്രദേശത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെല്ലിപ്പറമ്പ്,കാഞ്ഞിരങ്ങാട്,ചെനയന്നൂർ ,കുറ്റ്യേരി എന്നിവ സമീപ പ്രദേശങ്ങളാണ്
പൊതു സ്ഥാപനങ്ങൾ
- മാവിച്ചേരി ഗവഃ എൽ പി സ്കൂൾ
- മാവിച്ചേരി അംഗനവാടി
- ഗ്രാമീണവായനശാല മാവിച്ചേരി
- പ്രാഥമിക ആരോഗ്യകേന്ദ്രം
- റേഷൻ കട
ചിത്രശാല
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
- എ വി ഗോപാലൻ
- പി പി കോരൻ
ആരാധനാലയങ്ങൾ
- മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
- മാവിച്ചേരി മുത്തപ്പൻ മടപ്പുര
- അയ്യപ്പൻ കാവ് മാവിച്ചേരി
- മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി - പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ രണ്ട് ഗവണ്മെന്റ് എൽ പി സ്കൂളുകളിൽ ഒന്നാണ് മാവിച്ചേരി ഗവണ്മെന്റ് എൽ പി സ്കൂൾ.അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച് നാടിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് വിദ്യാലയം.
ചിത്രശാല
-
MAVICHERI SCHOOL OLD BUILDING
- മാവിച്ചേരി അംഗൻവാടി - മാവിച്ചേരി ഏഴാം വാർഡിൽ ആണ് സ്തുതി ചെയ്യുന്നത്.ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് പ്രദേശത്തിന്റെ മുഖച്ഛായ ആയി ഈ സ്ഥാപനം മാറുകയാണ്.
ചിത്രശാല
-
MAVICHERI ANGANAVADI
- തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ് - തളിപ്പറമ്പിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് തളിപ്പറമ്പ കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്.ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്.ചെനയന്നൂർ കുറ്റ്യേരി റോഡിൽ സ്ഥിതി ചെയ്യുന്നു.
ചിത്രശാല
-
TALIPARAMBACO.OPERATIVE ARTS AND SCIENCE COLLEGE
- തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് - തളിപ്പറമ്പിൽ തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന സ്ഥാപനമാണ് തളിപ്പറമ്പ കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സുകൾ ആണ് പ്രധാനമായും ഉള്ളത്.
ചിത്രശാല
-
TALIPARAMBA COMMERCIAL INSTITUTE