മാവിച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം
മാവിച്ചേരി
പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി .
കർഷകത്തൊഴിലാളികളും നിർമാണമേഖലയിൽ പണിയെടുക്കുന്നവരുമാണ് ഗ്രാമവാസികളിലേറെയും .വിശാലമായ വയലുകളും കുന്നിൻ പ്രദേശങ്ങളും ഈ ഗ്രാമത്തെ
മനോഹരമാക്കുന്നു .വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ധാരാളം വിദ്യാഭ്യാസ
സ്ഥാപനങ്ങൾ മാവിച്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തലയുയർത്തി നിൽക്കുന്നു .
തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊള്ളുന്ന ഈ പ്രദേശം വിദ്യാഭ്യാസ വാണിജ്യ തൊഴിൽ മേഖലകളിൽ മികവ് കൈവരിച്ചു കൊണ്ടിരിക്കുകയാണ് .
ഭൂമി ശാസ്ത്രം
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി.കുന്നിൻപ്രദേശങ്ങളും വിശാലമായ വയലുകളും തോടുകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന സവിശേഷത.
പൊതു സ്ഥാപനങ്ങൾ
- മാവിച്ചേരി ഗവഃ എൽ പി സ്കൂൾ
പ്രമാണം:13712 GLPSMavicheri.jpg|ലഘുചിത്രം|GLPS Mavicheri
- മാവിച്ചേരി അംഗനവാടി
- ഗ്രാമീണവായനശാല മാവിച്ചേരി
- പ്രാഥമിക ആരോഗ്യകേന്ദ്രം
- റേഷൻ കട
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
- എ വി ഗോപാലൻ
- പി പി കോരൻ
ആരാധനാലയങ്ങൾ
- മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
- മാവിച്ചേരി മുത്തപ്പൻ മടപ്പുര
- അയ്യപ്പൻ കാവ് മാവിച്ചേരി
- മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി
- മാവിച്ചേരി അംഗൻവാടി
- തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്
- തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്