ഗവ.എച്ച്.എസ്. കോഴഞ്ചേരി/എന്റെ ഗ്രാമം

01:07, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Veenavismaya (സംവാദം | സംഭാവനകൾ) (→‎കോഴഞ്ചേരി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോഴഞ്ചേരി

 
സി.കേശവൻ സ്മാരകം

പത്തനംതിട്ടയിൽ നിന്നും 14 കി.മീ. മാറി പമ്പാനദിയുടെ തീരത്താണ്‌ കോഴഞ്ചേരി സ്ഥിതിചെയ്യുന്നത്. ഇത് ഒരു പ്രധാന വാണിജ്യകേന്ദ്രമാണ്. ധാരാളം ബാങ്കുകളും കച്ചവട സ്ഥാപനങ്ങളും ഇവിടെയുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന താലൂക്കാണ് കോഴഞ്ചേരി. ജില്ലയുടെ ഭരണസിരാകേന്ദ്രമായ പത്തനംതിട്ട ടൗൺ കോഴഞ്ചേരി താലൂക്കിൽ ഉൾപ്പെട്ടതാണ്. 1935 മേയ് 13നു ക്രൈസ്തവ മഹാസഭയുടെ നേതൃത്വത്തിൽ കോഴഞ്ചേരിയിൽ സംഘടിപ്പിച്ച പൗരസമത്വ യോഗത്തിൽ അധ്യക്ഷത വഹിച്ചു സി.കേശവൻ നടത്തിയ പ്രസംഗം തിരുവിതാംകൂറിന്റെ രാഷ്ട്രീയഗതി മാറ്റിമറിച്ചു. സർക്കാരിനും മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്കുമെതിരായ കേശവഗർജനം നിവർത്തന പ്രക്ഷോഭത്തോടു സർക്കാർ പുലർത്തിയ നിഷേധാത്മക സമീപനത്തിനുള്ള താക്കീത് കൂടിയായിരുന്നു. ഇതിന്റെ സ്മാരകമായി ശ്രീ.സി.കേശവന്റെ ഒരു പ്രതിമ കോഴഞ്ചേരി ടൗണിൽ സ്ഥാപിച്ചിട്ടുണ്ട്. ‍

മാരാമൺ കൺവൻഷൻ

 
മാരാമൺ കൺവൻഷൻ

മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന ക്രിസ്തീയ കൂട്ടായ്‌മയാണ് മാരാമൺ കൺവൻഷൻ. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്‌മയായി ഇത് കണക്കാക്കപ്പെടുന്നു.എല്ലാ വർഷവും ഫെബ്രുവരി മാസം കോഴഞ്ചേരി മാരാമണ്ണിൽപമ്പാനദിയുടെ തീരത്താണ് കൺവൻഷൻ നടത്തപ്പെടാറുള്ളത്. 8 ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ 1896-ലാണ് ആരംഭിച്ചത്

പ്രധാന സ്ഥാപനങ്ങൾ

  • സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി
 
സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി

കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് കോളേജ് മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1953-ലാണ് സ്ഥാപിക്കപ്പെട്ടത്.

  • ജില്ലാ ആശുപത്രി, കോഴഞ്ചേരി

പത്തനംതിട്ട ജില്ലയിലെ ഏറ്റവും പ്രധാന ആരോഗ്യകേന്ദ്രമായ ജില്ലാ ആശുപത്രി സ്ഥിതി ചെയ്യുന്നത് കോഴഞ്ചേരിയിലാണ്.

  • ജി.എച്ച്.എസ്, കോഴഞ്ചേരി