ജി.യു.പി.എസ്. എളങ്കൂർ/എന്റെ ഗ്രാമം

00:32, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nublashihab (സംവാദം | സംഭാവനകൾ) (→‎ഭ‍ൂമിശാസ്‍ത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമം ആണിത്.വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കുന്നുകളും തോടുകളും മരങ്ങളും കൃഷിയിടങ്ങളും ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്.പ്രധാന സ‍ഞ്ചാര കേന്ദ്രങ്ങൾ ഒന്നും തന്നെയില്ല.എളങ്കൂർ രാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശം ആയിരുന്നു.ഏറ്റവും ഇളയ രാജാവ് ഭരിച്ചിരുന്നതിനാലാണ് എളങ്കൂർ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു....

 
gramam
 
ente school









എളങ്ക‍ൂർ, പേലേപ്പ‍ുറം

മലപ്പ‍ുറം ജില്ലയിലെ ഏറനാട് താല‍ൂക്കിൽ ത‍ൃക്കലങ്ങോട് പഞ്ചായത്തിലെ ഒര‍ു ഗ്രാമമാണ് എളങ്ക‍ൂർ, പേലേപ്പ‍ുറം.

ഭ‍ൂമിശാസ്‍ത്രം

തൃക്കലങ്ങോട് പ‍ഞ്ചായത്തിലെ ഏറ്റവ‍ും വിസ്‍തൃതിയ‍ുള്ള ഗ്രാമമായ എളങ്ക‍ൂറിന്റെ കിഴക്ക് അതിർത്തി പങ്കിട‍ുന്നത് പോര‍‍ൂർ, തിര‍ുവാലി പ‍‍ഞ്ചായത്ത‍ുകളാണ്. വടക്ക് കാരക്ക‍ുന്ന് വില്ലേജ‍ും പടിഞ്ഞാറ് ത‍ൃക്കലങ്ങോട് വില്ലേജ‍ുമാണ്. പയ്യനാട് എന്ന പ്രദേശമാണ് തെക്ക് അതിർത്തി.

പ്രധാന പൊത‍ുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫീസ്
  • ക‍ൃഷിഭവൻ
  • പ്രാഥമികാരോഗ്യകേന്ദ്രം
  • പോസ്‍റ്റോഫീസ്

വിദ്യഭ്യാസ സ്ഥാപനങ്ങൾ

1916 ൽ പേലേപ്പ‍ുറത്ത് സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയം ഇന്ന് എളങ്ക‍ൂർ ഗവ. യ‍ു.പി.സ്‍ക‍ൂൾ എന്നറിയപ്പെട‍ുന്ന‍ു.1927 ൽ മഞ്ഞപ്പറ്റയില‍ും 1929 ൽ ക‍ുട്ടശ്ശേരിയില‍ും ഇത്തരത്തില‍ുള്ള സ്‍ക‍ൂള‍ുകൾ നിലവിൽ വന്ന‍ു. 1974 ൽ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്‍ക‍ൂൾ ആയ പി.എം.എസ്.എ. ഹയർസെക്ക‍ന്ററി സ്‍ക‍ൂൾ നിലവിൽ വന്ന‍ു.

ചിത്രശാല

 
എളങ്ക‍ൂർ ടൗൺ
 
GUPS Elankur