എഴോം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഏഴോം ഗ്രാമപഞ്ചായത്ത്.

ഭൂമിശാസ്ത്രം

ഏഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ്‌ ഏഴോം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സി. എച്ച് .സി. എരിപുരം.
  • പി. എച്ച്. സി. എഴോം
  • ആയുർ വേദിക് ഹോസ്പിറ്റൽ നെരുവംബ്രം.
  • ജി.എച്ച്. എച്ച്.എസ്. കൊട്ടില
  • എരിപുരം ചെങ്ങൽ എൽ പി സ്കൂൾ
  • മറ്റ് 7 പ്രൈമറി സ്കൂളുകൾ
  • പഞ്ചായത്ത് ഓഫീസ്
  • കൃഷിഓഫീസ്
  • വില്ലജ് ഓഫീസ്