തൃക്കലങ്ങോട്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് (മഞ്ചേരി) താലൂക്കിൽ ആകെ 10415 കുടുംബങ്ങൾ താമസിക്കുന്ന ഒരു വലിയ ഗ്രാമപഞ്ചായത്താണ് തൃക്കലങ്ങോട്. 2011ലെ ജനസംഖ്യാ സെൻസസ് പ്രകാരം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 52090 ജനസംഖ്യയുണ്ട് അതിൽ 25140 പുരുഷന്മാരും 26950 സ്ത്രീകളുമാണ്. തൃക്കലങ്ങോട് ഗ്രാമത്തിൽ 0-6 വയസ് പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ 7266 ആണ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശരാശരി സ്ത്രീപുരുഷ അനുപാതം 1046 കേരള സംസ്ഥാനത്തേക്കാൾ കുറവാണ്. ശരാശരി 1084. സെൻസസ് പ്രകാരം തൃക്കലങ്ങോട് കുട്ടികളുടെ ലിംഗാനുപാതം 927 ആണ്, ഇത് കേരള ശരാശരിയായ 964 നേക്കാൾ കുറവാണ്.

ഭൂമിശാസ്ത്രം

മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമം.സ്കൂൾ,ബാങ്ക്,അക്ഷയ കേന്ദ്രം എല്ലാം മുപ്പത്തിരണ്ട് എന്ന് അറിയപ്പെടുന്ന കവലയോടൊപ്പം സ്ഥിതിചെയ്യുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എം യു പി എസ് തൃക്കലങ്ങോട്

അക്ഷയകേന്ദ്രം

  • ക്ഷീരവികസന സൊസൈറ്റി
  • മാവേലി സ്റ്റോർ
  • കാനറാബാങ്ക്
  • കൃഷിഭവൻ
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • പൊതുജന വായന ശാല

ശ്രദ്ധേയരായ വ്യക്തികൾ

കെ.ആർ .കെ എമ്പ്രാന്തിരി

ഗ്രാമത്തിൽ ആദ്യമായി വായനശാല സ്ഥാപിക്കുകയും ഗ്രാമത്തിന്റെ വികസന പ്രവർത്തങ്ങളിൽ ഒട്ടേറെ പങ്കുവഹിക്കുകയും ചെയ്ത വ്യക്തി.

കലാമണ്ഡലം മനോജ്

 
LIGIMOL C.V

തൃക്കലങ്ങോട് ജനിച്ച് കഥകളി ലോകത്തു ഒട്ടനവധി സംഭാവനകൾ നൽകിയ കഥകളി സംഗീത വിദ്വാൻ

ലിജിമോൾ സി.വി

വയനാട്ടിൽ ജനിച്ച് തൃക്കലങ്ങോട് മാനവേദൻ യു പി സ്കൂളിലെ ടീച്ചർ ആയി സേവനം അനുഷ്ഠിച്ചു വരികയും പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്ത ടീച്ചർ . ഗണിതം മധുരം ലിജിമോൾ സി.വി എന്ന പേരിൽ നാട്ടിലും യൂട്യുബിലും പ്രസിദ്ധി നേടുകയും ഒരു മാത്‍സ് ടീച്ചർ എന്ന നിലയിലും പാലിയേറ്റീവ് ,ഒരുമ എന്നീ സന്നദ്ധ സഘടനകളിലും സജീവ സാന്നിധ്യമായി തുടരുന്ന ടീച്ചർക്ക് 2024 ൽ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മുൻപ് ഗുരുശ്രേഷ്ഠ പുരസ്കാരം ,സംസ്‌ഥാന പി.ടിഎ നൽകുന്ന പുരസ്കാരം ഇവ സ്വീകരിച്ചിട്ടുണ്ട് .


ആരാധനാലയങ്ങൾ

  • തിരുമണിക്കര
  • വേട്ടക്കൊരുമകൻ ശിവക്ഷേത്രം

കേരളത്തിലെ മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഇത്. പ്രധാന പ്രതിഷ്ട ശിവനാണ്.എന്നാൽ വേട്ടക്കൊരുമകനാണു പ്രാധാന്യം.ക്ഷേത്രത്തിലെ ഉപദേവതകൾ നാഗവും ഗണപതിയുമാണ്.

വിദ്യാഭ്യാസ സ്ഥാപങ്ങൾ

  • എം യു പി എസ് തൃക്കലങ്ങോട്
  • അംഗൻവാടി
  • ജി.എൽ.പി.സ്.ആനക്കോട്ടുപുറം
  • എ എം എൽ പി എസ് അമയൂർ
  • എസ് വി എ എൽ പി എസ്  കരിക്കാട്
  • എ .യു .പി .എസ് കാരക്കുന്ന്