തീരദേശ എൽ പി എസ് നീർക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pr2470 (സംവാദം | സംഭാവനകൾ)
തീരദേശ എൽ പി എസ് നീർക്കുന്നം
വിലാസം
നീര്‍ക്കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Pr2470




................................

ചരിത്രം

അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ദേശീയപാത66നു പടിഞ്ഞാറ് നീര്‍ക്കുന്നം എന്ന സ്ഥലത്ത് ശ്രീ ഘണ്ടാകര്‍ണ ക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് തീരദേശ എല്‍.പി.സ്കൂള്‍.ആലപ്പുഴ മെഡിക്കല്‍ കോളേജിന് അല്പം തെക്ക് ഭാഗത്ത് ദേശീയപാത66ന് പടിഞ്ഞാറേ അരികില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ഗവണ്‍മെന്റ് സര്‍വന്റ്സ് സഹകരണ ബാങ്കിനു സമീപത്തുനിന്നു പടിഞ്ഞാറോട്ടുള്ള റോഡില്‍ ഒരു നാഴിക യാത്ര ചെയ്താല്‍ സ്കൂളിലെത്തിച്ചേരാം.അഖിലകേരള ധീവരസഭയുടെ 52ാം നമ്പര്‍ ശാഖാ കരയോഗം ഭരണ സമിതിക്ക് കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു മേഖലയാണിത്.1958ലാണ് ഈ വിദ്യാലയം തുടങ്ങിയത്.ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ആദ്യ പ്രഥമാധ്യാപിക.ശ്രീ.വെളുത്ത ചെറുക്കനായിരുന്നു ആദ്യ സ്കൂള്‍ മാനേജര്‍.ഒന്നു മുതല്‍ നാല് വരെ ക്ലാസുകളായാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്.ഇപ്പോള്‍ പ്രീ-പ്രൈമറി വിഭാഗവും സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.215കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.അതു കൊണ്ട് തന്നെ വിശാലമായ കളിസ്ഥലം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.ആവശ്യത്തിനുള്ള ക്ലാസ് മുറികളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളുമുണ്ട്.കമ്പ്യൂട്ടര്‍ പരിശീലനത്തിനായി പ്രത്യേകം മുറി അനുവദിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികളിലെ ശാസ്തബോധമുണ്ര‍ത്തുവാനും അങ്ങനെ ശാസ്ത്രീയ ചിന്ത വളര്‍ത്തുന്നതിനും ഭാവിയിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുന്നതിന് സഹായിക്കുന്നതുമാണ് ഇവിടത്തെ ശാസ്തര ക്ലബ്ബി പ്രവര്‍ത്തനങ്ങള്‍.

വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.കുട്ടികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവും അവയുടെ പ്രകാശനത്തിനുള്ള വേദിയും നല്‍കുന്നു.

കുട്ടികളുടെ ഗണിതശാസ്ത്ര പ്രതിഭ വളര്‍ത്തുന്നതിന് സഹായകമായാണ് ഗണിതശാസ്തരക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കിക്കുകയും ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ
  2. ശ്രീ.സംഘര്‍ഷണന്‍
  3. ശ്രീ.അനിരുദ്ധന്‍
  4. ശ്രീമതി മാധവിക്കുട്ടിയമ്മ
  5. ശ്രീ.കെ.ഗോപി
  6. ശ്രീമതി ലീല
  7. ശ്രീമതി മോഹനകുമാരി
  8. ശ്രീമതി പ്രഭാവതി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.405589, 76.351428 |zoom=13}}