സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

21:31, 22 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ ജൂലൈ 22 ന് സ്കൂളിൽ വെച്ച് നടന്നു.ജനാധിപത്യ രീതിയിൽ ഇലക്ഷൻറെ എല്ലാ നടപടിക്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലെക്ഷൻ ജൂലൈ 22 ന് സ്കൂളിൽ വെച്ച് നടന്നു.ജനാധിപത്യ രീതിയിൽ ഇലക്ഷൻറെ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുകൊണ്ടാണ് ഇലക്ഷൻ നടന്നത്. നാമനിർദ്ദേശപട്ടിക സമർപ്പിക്കാനും പിൻവലിക്കാനും ഇലക്ഷൻ പ്രചരണത്തിനുമെല്ലാം കുട്ടികൾക്ക് അവസരം നൽകി. സെമിനാർ ഹാളിൽ വെച്ചാണ് ഇലക്ഷൻ നടന്നത്.ട്രെയിനിങ് അധ്യാപകരുടെ സേവനം ഇലക്ഷൻ നടത്തുന്നതിന് വളരെയധികം സഹായകമായി.കുട്ടികളുടെ പേരും നമ്പറും വിളിച്ചു വോട്ട് ചെയ്തതിന്റെ അടയാളം വിരലിൽ രേഖപ്പെടുത്തി. ഈ വർഷം ഇ-വോട്ടിങ് രീതിയിലാണ് ഇലക്ഷൻ നടന്നത്.കുട്ടികൾക്ക് ബാലറ്റ് പേപ്പർ വഴിയാണ് കഴിഞ്ഞ വർഷം വരെ ഇലക്ഷൻ നടന്നിരുന്നത്.

എല്ലാ ക്ലാസുകളിലെയും ഫസ്റ്റ് ലീഡർ,സെക്കന്റ് ലീഡർ എന്നിവരെ തിരഞ്ഞെടുത്തു.സ്കൂൾ ലീഡറായി റീത്യ എസ് പ്രമോദിനെയും സ്കൂൾ ചെയർപേഴ്‌സണായി ആഷിമ ബ്രൂസിനെയും തിരഞ്ഞെടുത്തു.