ഒളിമ്പിക്സ് 2024

22:37, 20 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ജൂലൈ 27 ന്  2024 പാരീസ് ഒളിംപിക്സിന്റെ പ്രാധാന്യവും അതിന്റെ പ്രത്യേകതകളും കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ദീപശിഖ പ്രയാണവും സ്പെഷ്യൽ അസംബ്ലിയും സംഘടിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 27 ന്  2024 പാരീസ് ഒളിംപിക്സിന്റെ പ്രാധാന്യവും അതിന്റെ പ്രത്യേകതകളും കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ദീപശിഖ പ്രയാണവും സ്പെഷ്യൽ അസംബ്ലിയും സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ സരിത ടീച്ചർ ഒളിംപിക്സിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു.തുടർന്ന് സ്കൂൾ ലീഡറും ചെയർപേഴ്സണും ചേർന്ന് ദീപശിഖപ്രയാണം നടത്തി  ഗാന്ധി പ്രതിമക്ക് മുന്നിലായി ക്രമീകരിച്ച  ദീപത്തിൽ തെളിയിച്ചു.ഒളിമ്പിക്സ് എന്താണെന്നും അതിൽ എന്തെല്ലാം പ്രത്യേകതകളുണ്ടെന്നും ഒളിംപിക്സിന്റെ ചരിത്രത്തെക്കുറിച്ചും മനസിലാക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. കൂടാതെ ക്ലാസ് തലത്തിൽ ഓരോ ദിവസവും ഒളിംപിക്സിൽ നടക്കുന്ന മത്സരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചുമർപത്രിക നിർമ്മാണവും നല്കി . എല്ലാ ക്ലാസ്സുകാരും സജീവമായി പങ്കെടുത്തു.

"https://schoolwiki.in/index.php?title=ഒളിമ്പിക്സ്_2024&oldid=2628587" എന്ന താളിൽനിന്ന് ശേഖരിച്ചത്