പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ് ഹിമായലയം. ഈ പര്‍വ്വതനിര ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, K2 (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ ആന്‍ഡെസ് പര്‍വ്വതനിരയിലുള്ള അകോന്‍കാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many.
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാല്‍തോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
ഹിമാദ്രി
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ് ഈ നിര.
എവറസ്റ്റ്, കാഞ്ചന്‍ ജംഗ, നംഗ പര്‍വതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[1].
ഹിമാചല്‍
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. ഡാര്‍ജിലിംഗ്, മസ്സൂറി, നൈനിറ്റാള്‍ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
ശിവാലിക്
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് ശിവാലിക് പര്‍വതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[1].
ഉരുള്‍ പൊട്ടല്‍, ഭൂകമ്പം എന്നിവ ഈ നിരയില്‍ സാധാരണമാണ്. ഡൂണ്‍സ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാ ഡൂണ്‍).
പരിസ്ഥിതി
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.