സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25435 (സംവാദം | സംഭാവനകൾ)
സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര
വിലാസം
മഞ്ഞപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആലുവ
റവന്യു ജില്ല=  എറണാകുളം | ആലുവ
റവന്യു ജില്ല= എറണാകുളം]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201725435

[[Category:ആലുവ

റവന്യു ജില്ല=  എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]    





................................

ചരിത്രം

എറണാകുളം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവില്‍ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കര്‍മ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേള്‍ക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവര്‍ക്കി പയ്യപ്പിള്ളി അച്ചന്‍ തന്‍റെ അജപാലന ധര്‍മ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ പറ്റാത്തതിന്‍റെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോള്‍ പിതാവിന്‍റെ മനസ്സില്‍ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളില്‍ ഒരു കര്‍മ്മല മഠം പണിയുക എന്നത്. അക്ഷരത്തിന്‍റെ അക്ഷയശക്തി അഭ്യസിക്കാന്‍ മഞ്ഞപ്രനാട്ടിലെ കുട്ടികള്‍ക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്. 1929 ആഗസ്റ്റ് 20 തീയതി 1,2 ക്ലാസ്സുകള്‍ക്കും തുടര്‍ന്ന് 3,4 ക്ലാസ്സുകള്‍ക്കും സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിച്ചു. 1960 ല്‍ പള്ളിവക ഒരു ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള പണമുണ്ടാക്കാന്‍ വേണ്ടി അന്നത്തെ വികാരിയച്ചന്‍, ബഹു.നാല്പാടന്‍ ദേവസ്സി - സെന്‍റ്. മേരീസ് എല്‍.പി. സ്ക്കൂള്‍ മഠത്തിന് കൊടുക്കാമെന്ന് തീരുമാനിച്ചു. 4.6.1960 ല്‍ പെ.ബഹു.ജനറാളമ്മയുടെ അനുവാദത്തോടെ എറണാകുളം മെത്രാപ്പോലീത്തായുടെ അടുക്കല്‍ സ്ക്കൂളിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചു. 14.7.1960 ല്‍ സെന്‍റ്.മേരീസ് എല്‍.പി. സ്ക്കൂളും പറമ്പും കൂടി 12105 രൂപ 11 അണ 9സ.യ്ക്ക് തീറു വാങ്ങി. പഠനതലത്തില്‍ മാത്രമല്ല മറ്റെല്ലാ രംഗങ്ങളിലും നല്ല നിലവാരം പുലര്‍ത്തുന്ന ഒരു സ്ക്കൂളാണിത്. അങ്കമാലി ജില്ലയിലെ Best School Trophy, Work experience Trophy,കലാകായിക തലങ്ങളില്‍ ഏറെ സമ്മാനങ്ങള്‍, മോറല്‍ സയന്‍സില്‍ രൂപതാതല റാങ്കുകള്‍ തുടങ്ങിയവ കരസ്ഥമാക്കാറുണ്ട്. ഇടയ്ക്കിടയ്ക്കുള്ള പ്രാര്‍ത്ഥന, ക്ലാസ്സുകള്‍, സന്മാര്‍ഗ്ഗബോധം തുടങ്ങിയവയിലൂടെ ആദ്ധ്യാത്മികമായും കുട്ടികളെ വളര്‍ത്തുവാന്‍ അധ്യാപകര്‍ സര്‍വ്വാത്മനാ ശ്രമിക്കുന്നു. സി.ആന്‍റണിയ, സി.മെലാനി, സി.ബോര്‍ജിയ, സി.ഹില്‍ഡ, സി.റോസെല്ലോ,സി.ബെനോയി, സി.അമാബലിസ്, സി.ലൊറൈന്‍, സി.സില്‍വി, സി.ജെയ്സ് മേരി, സി.റാണി ഗ്രെയ്സ് തുടങ്ങിയവര്‍ പ്രധാനാധ്യാപികമാരായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

              പ്തയര്‍ റൂം,  കമ്പ്യൂട്ടര്‍ റൂം,  റീഡിംഗ് റൂം,  ലൈബ്രറി,  പാര്‍ക്ക് , സ്പോര്‍ട്സ് ഗ്രൗണ്ട്,  ശുചിത്വമുള്ള ടോയ് ലറ്റ്സ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}