ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 24 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25



നമ്മുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ഹരിതാഭമായി സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ച് വൃക്ഷ തൈകൾ നട്ട് പരിപാലിക്കുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കുട്ടികൾ വീട്ടിൽ തന്നെ വൃക്ഷ തൈകൾ നട്ട് പരിപാലിക്കുന്നു. പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ സ്കൂളിലെ മറ്റു ക്ലബ്ബുകളായ ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി,എസ്.പി.സി,എൻ.സി.സി തുടങ്ങിയ എല്ലാ ക്ലബ്ബുകളുടെയും സഹായ സഹകരണങ്ങൾ സജീവമായി ലഭിക്കുന്നുണ്ട്.

2022-2023 ലെ പ്രവർത്തനങ്ങൾ

പ്രമാണം:36039 പരിസ്ഥിതിദിനം.pdf

2023-2024 ലെ പ്രവർത്തനങ്ങൾ

എല്ലാവർഷവും ജൂൺ 5 സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിക്കാറുണ്ട്. 2023ലെ പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്നതാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ അധ്യാപകർ നൽകി. പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം, എന്നിവ നടത്തി. നാം പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന്  കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണത്തെക്കുറിച്ച് പോസ്റ്റർ നിർമിച്ചു കൊണ്ടു വന്നു. പരിസ്ഥിതി ദിന റാലി നടത്തി. കുട്ടികൾ  സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തൈകൾ നട്ടു. ജെ. ആർ. സി. അംഗങ്ങൾ അടുത്തുള്ള വീടുകളിൽ ചെന്ന്  തൈകൾ നട്ടു. സ്കൂളിൽനിന്ന് കുട്ടികൾക്ക് തൈകൾ നൽകി. പരിസ്ഥിതിയെ  സംരക്ഷിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ അസംബ്ലിയിൽ പ്രസംഗിച്ചു.