ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം
2022-23 വരെ | 2023-24 | 2024-25 |
എൻ.എസ്.എസ് ലോഗോ
ഒരു എൻഎസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻഎസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ.
എൻഎസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ / കോളേജിന്റെ എൻഎസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻഎസ്‌എസിൽ പ്രവേശനം സൗജന്യമാണ്.
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ / സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻഎസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും
പ്രവർത്തനങ്ങൾ
ഗതാഗതം നിയന്ത്രിക്കുക, ക്യൂ നിയന്ത്രിക്കുക, തിരക്കുള്ളയിടത്ത് മാർഗ്ഗനിർദ്ദേശം നൽകുക, കലാമേളകളിൽ സഹായം ചെയ്തുകൊടുക്കുക,പ്രവർത്തന മേഖലയിലെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക, എന്നിവയൊക്കെ എൻ.എസ്.എസ് ചെയ്യുന്ന സന്നദ്ധപരിപാടികളിൽ ചിലതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളിലും എൻ.എസ്.എസ്സിന് ശാഖകളുണ്ട്.സ്കൗട്ട്സ്, എൻ.സി.സി എന്നിവയും സമാനമായ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനക്ളാണ്.
നമ്മുടെ സ്കൂളിൽ എൻഎസ്എസ് ആരംഭിച്ചത് 2016 ലാണ്
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻഎസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. ഒരു എൻഎസ്എസ് യൂണിറ്റിലേക്ക് 50 കുട്ടികളെ തിരഞ്ഞെടുക്കുന്നു. രണ്ടു മെയിൻ ലീഡേഴ്സ് , ഇവരെ എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്സ് എന്നറിയപ്പെടുന്നു. പിന്നെ 6 ഗ്രൂപ്പ് ആയിട്ട് വീണ്ടും തെരഞ്ഞെടുകും ഓരോ ഗ്രൂപ്പിലും 8 പേരായിട്ട് തിരിക്കും അതിൽ മൂന്ന് ആൺ ലീഡറും മൂന്ന് പെൺ ലീഡർ നെയിം തിരഞ്ഞെടുക്കും. ഇവരെ നയിക്കുന്നതിനും സ്കൂളിൽ നിന്ന് ഒരു പ്രോഗ്രാം ഓഫീസറെ ഉണ്ടായിരിക്കും. പ്രോഗ്രാം ഓഫീസർക്ക് വേണ്ട ഗൈഡൻസ് നൽകുന്നത് ക്ലസ്റ്റർ തലത്തിലും പിഎസ്സി തലത്തിലും ആയിരിക്കും . എൻസിസി കേഡറ്റുകളെ എൻഎസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്‌എസ് സന്നദ്ധപ്രവർത്തകർ എൻഎസ്‌എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.
Blue, red and white wheel National Service Scheme logo ഒറീസയിലെ കൊണാർക്കിലെ സൂര്യ ക്ഷേത്രത്തിന്റെ വാസ്തുശിൽപ ഒരു രഥം ത്തിന്റെ ഹൃദയത്തിന്റെ മാതൃകയിലാണ് എൻഎസ്എസിന് ചിഹ്നം.
എൻ.എസ്.എസ് ലോഗോ
ഒരു എൻഎസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. രണ്ടു വർഷത്തേക്ക് ഓറിയന്റൽഷൻവർക്ക് 40 മണിക്കൂറും ക്ക്യാമ്പസ് വർക്ക് 30 മണിക്കൂറും കമ്മ്യൂണിറ്റി വർക്ക് 140 മണിക്കൂറും ആണ്.
എൻ.എസ്.എസ് ന്റെപ്രോഗ്രാം ഓഫീസർ smt Aszirakhan ആണ്
2023-2024 പ്രവർത്തനങ്ങൾ
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു. ജീവരാം ബദാനിയിൽ നടന്ന എൻഎസ്എസ് വോളണ്ടിയേഴ്സ് മീറ്റിങ്ങിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് പങ്കെടുത്തു. നമ്മുടെ സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് പള്ളിക്കൽ ബി ആർ സി ഇൽ പോയി. സ്കൂളിലെ NSS ന്റെ ചാർജ് ഉള്ള അധ്യാപകരും . കുട്ടികളും എത്തി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകി. കുട്ടികളോടൊപ്പം ആടിയും പാടിയും കുറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചു. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വിളമ്പി നൽകുന്നതിനും സാധിച്ചു. Govt SVHSS കുടശ്ശനാട്, NSS യൂണിറ്റ്സന്നദ്ധം മാവേലിക്കര ക്ലസ്റ്റർ തല ഉദ്ഘാടനം വാർഡ് മെമ്പർ മിനി രാജു ഉദ്ഘാടനം ചെയ്തു. Martial arys trainers ആയ മുഹമ്മദ് ഷാ,ബിജു എന്നിവർ പരിശീലനം നൽകി. World food day യുടെ ഭാഗമായി പോഷക സമൃദ്ധമായ ചെറുധാന്യങ്ങൾ അഥവാ millets ദത്തു ഗ്രാമത്തിൽ NSS volunteers വിതരണം ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് വോളണ്ടിയേഴ്സ് ആയ എല്ലാവരും അവരവരുടെ വീട്ടിൽ ഫ്ലാഗ് ഉയർത്തുകയും അതിന്റെ ഫോട്ടോ എടുത്ത് അയക്കുകയും ചെയ്തു.ഡിസംബർ 24 ആം തീയതി മുതൽ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ഗവൺമെൻറ് എൽ പി എസ് പള്ളിക്കൽ സ്കൂളിൽ വച്ചായിരുന്നു ക്യാമ്പ്.`സ്നേഹാരാമം' എന്ന പ്രവർത്തനത്തിൽ കൂടി കടന്നുപോയ വോളണ്ടിയറിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇനി പൊതുവിടങ്ങളിൽ വലിച്ചെറിയില്ലെന്ന് തിരിച്ചറിവ് കിട്ടിക്കാണും എന്നും വീട്ടിലെ മാലിന്യങ്ങൾ വേണ്ടവിധം സംസ്കരിക്കാനുള്ള മനസ്സ് കാണിക്കുമെന്നും കരുതാം. 'ഹരിതഗൃഹം 'എന്ന പ്രവർത്തനം ചെയ്ത വിദ്യാർത്ഥി ഇനി വീട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപേക്ഷിച്ച് പ്രകൃതിക്ക് ദോഷം വരാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കും എന്ന് വിചാരിക്കുന്നു. 'സ്നേഹസന്ദർശനം ' നടത്തിയതിലൂടെ വയോജനങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും വീട്ടിലെ പ്രായമായവരെ കരുതാനും അവരോടൊപ്പം ദിവസവും ചിലവഴിക്കാൻ കുറച്ച് സമയം കണ്ടെത്തുമെന്നും കരുതാം. 'ഹ്യൂമൻ ബുക്ക്' എന്ന പ്രവർത്തനം നടത്തിയതിലൂടെ അച്ഛനമ്മമാരെ മനസ്സിലാക്കാനും വേദനിപ്പിക്കാതെ പ്രായമാകുമ്പോൾ അവരെ സംരക്ഷിക്കണമെന്ന് ബോധ്യം കിട്ടിയെന്നും കരുതാം.പോൾ ബ്ലഡ് ആപ്പി"ലൂടെ ജീവന്റെ വില മനസ്സിലാക്കാനും 18 വയസ്സ് തികയുന്നത് മുതൽ രക്തം ദാനം ചെയ്യാനുള്ള മനസ്സ് കാണുമെന്നും അനുമാനിക്കാം. 'സന്നദ്ധം' എന്ന ക്ലാസ്സിലൂടെ പ്രഥമ ശുശ്രൂഷയെ പറ്റി വ്യക്തമായ ധാരണ ഉണ്ടായെന്നും അത്യാവശ്യ ഘട്ടങ്ങളിൽ ധൈര്യമായി പ്രവർത്തിക്കുമെന്നും അനുമാനിക്കാം. `ഒപ്പം' എന്ന പ്രവർത്തനത്തിലൂടെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് തോന്നുന്നു. കൂടാതെ രാഷ്ട്ര സ്നേഹത്തിന് അവബോധം സൃഷ്ടിക്കുന്ന 'ഭാരതീയം' ക്ലാസ്സ്, ലിംഗസമത്വത്തിനു വേണ്ടിയുള്ള സമദർശൻ ' ക്ലാസ്സ്, വ്യക്തിത്വ വികാസത്തിന് സഹായിക്കുന്ന വിവിധ ക്ലാസുകൾ നിങ്ങൾക്ക് വേണ്ട അറിവുകൾ നൽകിയെന്ന് കരുതാം.'നാടറിയാം' പരിപാടിയിലൂടെ സമൂഹത്തെ ബോധവൽക്കരിക്കാൻ സാധിച്ചു എന്ന് കരുതാം. ക്യാമ്പിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചതോടുകൂടി ഒരു പ്രോഗ്രാം നടത്താനും ആളുകളെ സ്വീകരിക്കാനും പ്രോജക്ടുകൾ ചെയ്യാനും, ഒരു പരിപാടിയുടെ ഡോക്യുമെന്റേഷൻ ചെയ്യാനും പാചകം ശുചീകരണ പ്രവർത്തനങ്ങൾ ഒരുമിച്ച് കൂട്ടായ്മയോടെ ചെയ്യാനും പഠിച്ചു. ഈ ക്യാമ്പിന് ജീവൻ കൊടുത്ത് ആത്മാർത്ഥമായി പ്രവർത്തിച്ച ക്യാമ്പ് ലീഡേഴ്സ് ആയ അലീനയുടെയും അഭിരാമിന്റെയും പ്രവർത്തനങ്ങൾ മികച്ചതായിരുന്നു. കൂടാതെ main ലീഡേഴ്സ് ആയ മാളവികയും അർജുനും നല്ല പ്രവർത്തനമാണ് കാഴ്ചവച്ചത്. ക്യാമ്പിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണ അർത്ഥത്തിലൂടെ പ്രവർത്തിച്ച മികച്ച വോളണ്ടിയേഴ്സ് ആയി മാറിയ നന്ദന S നായർക്കും വിഘ്നേശ്വനും അഭിനന്ദനങ്ങൾ.ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരുപാടു അനുഭവങ്ങൾ നൽകിയ ഏഴു ദിവസങ്ങളായിരുന്നു ക്യാമ്പിലൂടെ കുട്ടികൾക്ക് ലഭിച്ചത്. അവരിൽ നിന്ന് മാറ്റണം എന്ന് തോന്നിയ ഒരുപാടു കുറവുകളും കുറ്റങ്ങളും മറ്റുവാൻ അവർക്ക് സാധിച്ചു. എന്നിൽ വേണമെന്ന് തോന്നിയ ഒരുപാടു ഗുണങ്ങൻ നേടിയെടുക്കുവാനും സാധിച്ചു. . സ്വയം മനസ്സിലാക്കുവാനും അവർക്ക് സ്വയം എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും അവരോരോരുത്തരും അറിഞ്ഞു. മറ്റുള്ളവരെ മനസ്സിലാക്കാനും സാധിച്ചു. ഒരു കാര്യം ചെയ്യുമ്പോൾ എത്രതരത്തിലുള്ള ആളുകളോട് ഇടപഴകേണ്ടി വരുമെന്ന് അറിഞ്ഞു.മറ്റുള്ളവരുടെ കഴിവുകളെ എങ്ങനെ പുറത്തു കൊണ്ടുവരാമെന്നും എങ്ങനെ ഉപയോഗപ്രതമാക്കണമെന്നും പഠിച്ചു. പൂർണമായും വ്യത്യസ്തരായ 50 പുതിയ വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചു. പുറംചട്ട കണ്ടു വിലയിരുത്തുന്നതു പോലെ അല്ല ഓരോ വ്യക്തിയെന്നും, തുറന്നു വായിക്കുമ്പോൾ ഒരുപാടു അറിവുകളും അനുഭവങ്ങളും പകരുന്ന ഒരു വലിയ പാഠപുസ്തകമാണ് ഒരു വ്യക്തി എന്നും തിരിച്ചറിഞ്ഞു. പങ്കുവെക്കലിന്റെ കരുതലിന്റെ സ്നേഹത്തിന്റെ ആനന്ദം അനുഭവിച്ചു. പരിമിതകളെ അതിജീവിക്കുവാൻ അതിനെ നമുക്ക് ആവിശ്യം ഉള്ള രീതിയിൽ മാറ്റിയെടുക്കുവാനും പഠിച്ചു.വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുവാനും വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുവാനും കഴിഞ്ഞു. ഒരുമിച്ചിരുന്നു ഭക്ഷണം ഉണ്ടാക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷവും അത് മറ്റുള്ളവർ കഴിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷവും അറിഞ്ഞു.സമൂഹത്തിൽ എങ്ങനെ ഇടപഴകണമെന്നും അതു എങ്ങനെ മറ്റുള്ളവർ സ്വീകരിക്കുമെന്നും പഠിച്ചു. വിവിധ തരത്തിലുള്ള ഓറിയന്റേഷൻ ക്ലാസ്സുകളിലൂടെ ശാസ്ത്രബോധം, ലിംഗസമത്വം, പ്രധാമശുശ്രുഷ എന്നിവയിൽ പലതും അറിഞ്ഞു.വിവിധ തരത്തിലുള്ള പ്രൊജക്റ്റിലൂടെ സമൂഹത്തെ കൂടതൽ അറിഞ്ഞു. എത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായാലും അതിനെ അതിജീവിക്കുവാൻ പറ്റി. ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട 10 നൈപ്പുണ്യങ്ങൾ നെടുവാൻ ഓരോ പ്രവർത്തനവും സഹായിച്ചു.'സാമൂഹിക പ്രവർത്തനത്തിലൂടെ വ്യക്തിത്വ വികസനം'എന്നത് ശരിക്കും സാധിച്ചു. മറ്റുള്ളവരുടെ വിഷമങ്ങെളെ സ്വന്തം വിഷമം ആയും മറ്റുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായും കാണുവാൻ പറ്റി. ഒരുമിച്ചു ഒരുപാടു കഥകൾ പറഞ്ഞു ഉറങ്ങി. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രിൻസിപ്പൽ ഫ്ലാഗ് ഉയർത്തുകയും എൻഎസ്എസ് വോളണ്ടിയേഴ്സ് എല്ലാവരും പങ്കെടുക്കുകയും ചെയ്തു.