ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 14 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shee (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

പുതിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വാഗതം അരുളുന്നതിനായി സ്കൂളിലെ കുട്ടികൾ വളരെ ഉന്മേഷത്തോടെ പ്രവർത്തിച്ചു. പ്രീ പ്രൈമറിയിലേയും ,ലോവർ പ്രൈമറിയിലേയും കുട്ടികൾക്ക് സ്കൂൾ പിടിഎയുടെയും എസ്എംസിയുടെയും നേതൃത്വത്തിൽ പഠന കിറ്റ് വിതരണം ചെയ്തു. എസ്എംസി ചെയർമാന്റെ വക കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. ഹാളിൽ പ്രദർശിപ്പിച്ച വലിയ സ്ക്രീനിലൂടെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരീക്ഷിക്കാൻ സാധിച്ചു. പിടിഎയുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കും പായസവിതരണം നടത്തി.

പരിസ്ഥിതി ദിനം

2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക്‌ ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി.

സ്കൂൾ സൗന്ദര്യ വൽക്കരണം

സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യപടിയായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും അതിന്റെ ഭാഗമായി നിലവിലുള്ള പൂന്തോട്ടം സ്ഥാപിക്കുകയും കൂടുതൽ മിഴിവോടെ ചുറ്റുമതിനോട് ചേർന്ന് സംരക്ഷിക്കുകയും ചെയ്തു. ഇതിനായി പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം വെട്ടി വൃത്തിയാക്കുകയും പുതിയ ചെടികളും ചെടിച്ചട്ടികളും സംഘടിപ്പിച്ചു സ്കൂൾ സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകുകയും ചെയ്തു. ഹയർസെക്കൻഡറി മുൻവശത്ത് തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി താറുമാറായി കിടന്നിരുന്ന സ്കൂൾ ഗ്രൗണ്ട് ജെസിബി ഉപയോഗിച്ച് നിരപ്പാക്കി കൂടുതൽ സ്ഥലം ഉപയോഗം ആക്കാനും സാധിച്ചത് സ്കൂൾ സൗന്ദര്യവൽക്കരണത്തോടൊപ്പം ഗ്രൗണ്ടിന്റെ നവീകരണത്തിനും കാരണമായി. സ്കൂളിലെ ജെ ആർ സി,എൻഎസ്എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് അധ്യാപകനായ അഭിലാഷ് മാഷ് നേതൃത്വം നൽകി.

മണ്ണിൽ പൊന്നു വിളയിച്ചു

സ്കൂളിൽ ഉള്ള പച്ചക്കറിത്തോട്ടം മുമ്പുള്ള തിനേക്കാൾ ഒന്നുകൂടി ഈ വർഷം വിപുലപ്പെടുത്തി. വിഷ രഹിത പച്ചക്കറി ഉൽപാദനത്തിൽ കുട്ടികൾക്ക് അറിവ് നൽകാനും, ജൈവകൃഷി രീതിയെക്കുറിച്ച് മനസ്സിലാക്കാനും പച്ചക്കറിത്തോട്ടം കുട്ടികൾക്ക് ഏറെ സഹായകരമാകുന്നു. പിടിഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കളിൽ നിന്ന് വിത്തുകളും തൈകളും ശേഖരിച്ച് നട്ട് പരിപാലിച്ചാണ് തോട്ടമുറുക്കിയത്. വെണ്ട, തക്കാളി പച്ചമുളക് വഴുതന കാബേജ് എന്നിവ തോട്ടത്തിൽ നിന്ന് ലഭിക്കുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഈ വിളവ് പ്രയോജനപ്പെടുത്തുന്നു.

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ ഗെയിം നിർമിച്ചു

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ഹാറൂൺ റഷീദാണ് ഗെയിം നിർമ്മാണത്തിന് നേതൃത്വം നൽകിയത്

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഗെയിം നിർമ്മിച്ചത്
ഭിന്നശേഷി കുട്ടികൾക്കുള്ള ഗെയിം നിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒരു മികച്ച മാർഗമാണ്. ഇതിന് നിരവധി ഗുണങ്ങളുണ്ട്.

സ്വാതന്ത്ര്യബോധം വർദ്ധിപ്പിക്കുക : കമ്പ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും ആശയവിനിമയം നടത്താനും കഴിയുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ സ്വാതന്ത്ര്യബോധം നൽകുന്നു.

വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്തുക : പഠനത്തിനുള്ള വിഭവങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും വിവിധ വിഷയങ്ങൾ പഠിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ നൽകുകയും ചെയ്യുന്നു.

തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക : കമ്പ്യൂട്ടർ കഴിവുകൾ ഇന്നത്തെ തൊഴിൽ വിപണിയിൽ വളരെ ആവശ്യമുള്ളതാണ്. പരിശീലനം ലഭിച്ചാൽ, വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുക : കമ്പ്യൂട്ടറുകൾ ആശയവിനിമയം എളുപ്പമാക്കുന്നു, ഇത് വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും അവരെ മറ്റുള്ളവരുമായി കൂടുതൽ ഫലപ്രദമായി ഇടപഴകാൻ സഹായിക്കുകയും ചെയ്യുന്നു.

സർഗ്ഗാത്മക പഠനം പ്രോത്സാഹിപ്പിക്കുക : വിദ്യാർത്ഥികൾക്ക് അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനും പഠനത്തെ കൂടുതൽ രസകരമാക്കാനും കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കഴിയും.

ബലിപെരുന്നാൾ ആഘോഷം

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു.കുട്ടികൾക്കായി മെഹന്ദി മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഒപ്പനമത്സരവും സംഘടിപ്പിച്ചു.മെഹന്ദി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ട് ടീമുകൾ വീതം മത്സരിച്ചു. ഒപ്പന മത്സരത്തിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ ഒപ്പനയാണ് ഉണ്ടായിരുന്നത്.വിവിധ പരിപാടികളിലെ മത്സര വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.

നൂറിന്റെ നിറവിന് ആദരം

എസ് എസ് എൽ സി ബി എച്ച് എസ് സി ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എൻ എം എം എസ് ജേതാക്കളെയും മറ്റു ഉന്നത വിജയം നേടിയവരെയും പിടിഎയുടെ നേതൃത്വത്തിൽ  അനുമോദിച്ചു. അവാർഡ് വിതരണം ബഹു എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ വാർഡ് കൗൺസിലർമാർ പിടിഎ എസ് എം സി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക മികവ് തുടർച്ചയായി നിലനിർത്തുന്ന സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നിമിഷം ആയിരുന്നു ഇത്.

ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു

സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന് LK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത്

വായനാദിനം

ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ നടത്തി. കുട്ടികൾ ഏറ്റുചൊല്ലി.പി എൻ പണിക്കർ അനുസ്മരണവും നടത്തി.H M  വായനദിന സന്ദേശം നൽകി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ക്കായി പ്രശ്നോത്തരി മത്സരം നടത്തി. മുഹമ്മദ് ഷഹബാസ് 9 E ഒന്നാം സ്ഥാനം, അമയ നന്ദകി 9 A  രണ്ടാം സ്ഥാനം   ഫാത്തിമ നിത സി പി  10 A മൂന്നാം സ്ഥാനവും നേടി.

ബാലവേല വിരുദ്ധ ദിനം.ജൂൺ 12

സമ്പന്നരാവുക വിദ്യയിലൂടെ
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി പ്രീതി ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് എന്നിവർ കയ്യൊപ്പ് ചാർത്തി. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ നിലപാടുകൾ കയ്യൊപ്പുകൾ ആയി സമർപ്പിച്ചു., വിദ്യാഭ്യാസമാണ് എല്ലാറ്റിനെയും അടിസ്ഥാനം എന്നും, വിദ്യയിലൂടെയാണ് സമ്പന്നരാകേണ്ടത് എന്നും കുട്ടികളോട് ആഹ്വാനം ചെയ്തു, പരിപാടിക്ക് സ്കൂൾ കൗൺസിലർ ശ്രീമതി നബീല  നേതൃത്വം നൽകി.
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു

ഉല്ലാസ ഗണിതം

ഭയത്തോടെ കണ്ടിരുന്ന ഗണിതത്തെ രസകരമാക്കുന്നതിനായി ആരംഭിച്ച ഉല്ലാസ ഗണിതം പദ്ധതി ഒന്ന് രണ്ട് ക്ലാസുകളിൽ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. ലളിതമായി കളികളിലൂടെ സ്വാഭാവികമായ ഗണിത പഠനം സാധ്യമാക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു. മൂന്ന് നാല് ക്ലാസുകളിൽ ഗണിത വിജയം എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതിലൂടെ കുട്ടികൾക്ക് ഗണിത പഠനം എളുപ്പമായി.

ഒളിമ്പിക് ദിനം -ജൂൺ 23

മുൻവർഷങ്ങളിൽ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾ ദീപശിഖ ഓട്ടം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപന ദീപശിഖ ജൂലൈ 23ന് ജി വി എച്ച് എസ് നെല്ലിക്കുത്ത്  സ്കൂളിൽ ഹെഡ്‌മിസ്ട്രസ് പ്രീതി ടീച്ചർ, കായിക അധ്യാപകരായ അജീഷ് സർ പ്രസൂൺ സർ തുടങ്ങിയവരും വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. സ്കൂൾ ലീഡർ റി യ ഫാത്തിമയുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് പ്രതിജ്ഞ എടുത്തു

ഒളിമ്പിക്സ് ക്വിസ്

ജിഎച്ച്എച്ച്എസ്എസ് നെല്ലിക്കുത്തിൽ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ച ക്വിസ് മത്സരം, പാരിസ് 2024 ഒളിമ്പിക്‌സിനെക്കുറിച്ചായിരുന്നു. 2024 ആഗസ്റ്റ് 27-ന് നടന്ന ഈ പരിപാടിയിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.

ഒളിമ്പിക്‌സിന്റെ ചരിത്രം, പ്രധാന പരിപാടികൾ, മെഡൽ നേടിയ പ്രശസ്ത കായികതാരങ്ങൾ എന്നിവ ഉൾപ്പെടെ പാരിസ് 2024 ഒളിമ്പിക്‌സിനെക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ അറിവുകൾ പരിശോധിക്കാൻ ലക്ഷ്യമിട്ടായിരുന്നു ക്വിസ്. അറിവിന്റെ പരീക്ഷണമായതിനൊപ്പം ഒളിമ്പിക് സ്പിരിറ്റ്, എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരവുമായിരുന്നു ഈ മത്സരം.

വിവിധ റൗണ്ടുകളിലൂടെയുള്ള കഠിനമായ ചോദ്യങ്ങളോടെ നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ അവരുടെ ഓളിമ്പിക്സ് അറിവുകൾ പ്രകടിപ്പിച്ചു. മത്സര ഫലമായി വിജയികളെ പ്രഖ്യാപിച്ചു:

- **10A യിലെ മുഹമ്മദ് ലാസിൻ** **ആദ്യ സ്ഥാനം** കരസ്ഥമാക്കി. - **10A യിലെ മുഹമ്മദ് സകരിയ** **രണ്ടാം സ്ഥാനം** നേടി - **9B യിലെ അശ്മൽ മുഹമ്മദ്** **മൂന്നാം സ്ഥാനം** നേടി

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെയുംലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവത്കരണ വീഡിയോ തയ്യാറാക്കി.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. മഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ സവാദ് സാറാണ് ക്ലാസിന് നേതൃത്വം കൊടുത്തത്.

ജാഗ്രത സമിതി

സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങളിൽ നിന്ന് സ്കൂളിനെയും കുട്ടികളെയും സംരക്ഷിക്കുക ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ഉദ്ദേശങ്ങളുടെ രൂപീകരിച്ച സമിതിയാണ് ജാഗ്രത സമിതി. അധ്യാപകർക്ക് പുറമേ എക്സൈസ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർമാർ, സമീപത്തുള്ള കടയുടമകൾ,പൂർവ്വ വിദ്യാർത്ഥികൾ,സമീപവാസികൾ,പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ഈ സമിതിയിലെ അംഗങ്ങളാണ്. സ്കൂൾ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം നടത്തുന്നത് ഈ സമിതിയുടെ നേതൃത്വത്തിലാണ്. 2 മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സ്കൂൾ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവയുടെ സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും, സ്കൂൾ ശുചീകരണത്തിനും അവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.

ബഷീർ ദിനം

ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ നെല്ലിക്കുത്ത് യു പി വിഭാഗം ബഷീർ ദിനം വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. HM സ്കൂൾ അസംബ്ലിയിൽ ബഷീർ അനുസ്മരണം നടത്തി. യുപി വിഭാഗത്തിൽ ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കരണം, ബഷീർ രേഖാ ചിത്രം വരയ്ക്കൽ എന്നിവ നടത്തുകയുണ്ടായി. ക്ലാസ് തല വിജയികളെ ഉൾപ്പെടുത്തി സ്കൂൾതല ക്വിസ് മത്സരം നടത്തുകയും അദിതി  5Aഒന്നാം സ്ഥാനവും ശ്രീനന്ദ 5 Aരണ്ടാം സ്ഥാനവും ഹരി നന്ദ 7Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി.   ബഷീർ രേഖാചിത്രം ഉൾപ്പെടുത്തി ഒരു പതിപ്പ് തയ്യാറാക്കി. കലാതി വർത്തിയായി നിലകൊള്ളുന്ന ബഷീർ കൃതികളിലെകഥാപാ ത്രങ്ങളുടെ ആവിഷ്കരണം വളരെ ഭംഗിയായി കുട്ടികൾ അവതരിപ്പിച്ചു. എന്റെ കഥാപാത്രങ്ങളായ കുഞ്ഞു പാത്തുമ്മ, സുഹറ,മജീദ്, ഒറ്റക്കണ്ണൻ പോക്കർ,ജമീല,, നാരായണി, സാറാമ്മ, കേശവൻ നായർ തുടങ്ങി ഒട്ടു മിക്ക ബഷീർ കഥാപാത്രങ്ങളും ഒരിക്കൽക്കൂടി വായക്കാരി ലേക്കെത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.

ലോക ജനസംഖ്യാദിനം- ജൂലൈ 11

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. രാവിലെ 10 മണിക്ക് സ്കൂൾ തല മത്സരം നടന്നു ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികൾ സ്കൂൾതല മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ തല മത്സരത്തിൽ ഒമ്പത് സി ക്ലാസിൽ പഠിക്കുന്ന മുർഷിത ഒന്നാം സ്ഥാനവും 9 Aക്ലാസിൽ പഠിക്കുന്ന ഫാത്തിമ രണ്ടാം സ്ഥാനവും,8 Aക്ലാസിൽ പഠിക്കുന്ന ദിൽക്കാസ് മൂന്നാം സ്ഥാനവും സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകാൻ തീരുമാനിച്ചു.

ജനസംഖ്യ ബോധവൽക്കരണ ക്ലാസ്

ജൂലൈ 11 ജനസംഖ്യ ദിനത്തിൽ സ്കൂളിൽ ജനസംഖ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ സീനിയർ എച്ച് എസ് എസ് ടി ആയ ഡോക്ടർ അഷറഫ്ഷാ സാറാണ് ക്ലാസിന് നേതൃത്വം നൽകിയത്.

ചാന്ദ്രദിനം - ജൂലൈ 21

2024 ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ.

ക്വിസ് മത്സരം  
റോക്കറ്റ് നിർമ്മാണം, പോസ്റ്റർനിർമ്മാണം.
ക്ലാസ്ലതല മത്സരത്തിൽഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിച്ചു

സ്കൂൾ കലണ്ടർ തയ്യാറാക്കി

സ്കൂളിലെ അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂൾ കലണ്ടർ തയ്യാറാക്കി. ജൂൺ മുതൽ മാർച്ച് വരെയുള്ള കലണ്ടറിൽ ഓരോ മാസവും ഉള്ള ദിനാചരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.സ്കൂൾ കലണ്ടർ ഒരു അധ്യയന വർഷത്തെ പ്രധാനപ്പെട്ട ദിവസങ്ങൾ, അവധികൾ, പരീക്ഷകൾ, പൊതു പരിപാടികൾ, അധ്യായനത്തിൻ്റെ ആരംഭവും സമാപനവും ഉൾപ്പെടുന്ന ദിവസങ്ങളുടെ പട്ടികയാണ്. ഈ കലണ്ടർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വർഷത്തിൽ എപ്പോഴെല്ലാം അവധി ലഭിക്കുമെന്നറിയാനും, പ്രധാനപ്പെട്ട സ്കൂൾ സംഭവങ്ങൾക്കായി തയാറെടുക്കാനും സഹായിക്കുന്നു.

കാർഗിൽ വിജയദിനം ജൂലൈ 26.

1999-ലെ കാർഗിൽ യുദ്ധത്തിൽ (ഓപ്പറേഷൻ വിജയ്) വിജയിച്ച ഇന്ത്യൻ സൈന്യത്തെ അനുസ്മരിക്കാനും അവർക്കുള്ള ആദരവും പ്രത്യക്ഷപ്പെടുത്താനുമാണ് ഈ ദിനം.

1999-ൽ, പാകിസ്താൻ നിയന്ത്രിത കാശ്മീരിൽ നിന്ന് പാക് സൈന്യവും ഭീകരരും ഇന്ത്യൻ ഭരണകൂടത്തിൻറെ നിയന്ത്രണത്തിലുള്ള കാർഗിൽ മേഖലയിൽ അപ്രതീക്ഷിതമായി പ്രവേശിക്കുകയും, ഇന്ത്യൻ പോസ്റ്റുകളെ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെയുണ്ടായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വലിയ ധീരതയും സഹസവും കാഴ്ചവെച്ച്, കൈവശപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചു. ഈ വിജയത്തിൻറെ ഓർമ്മയ്ക്കായാണ് ജൂലൈ 26-ാം തീയതി കാർഗിൽ വിജയദിനമായി ആചരിക്കുന്നത്.

ഈ ദിനത്തിൽ വിവിധ ചടങ്ങുകളും സ്മാരക ചടങ്ങുകളും നടത്തപ്പെടുകയും, യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും ചെയ്യുന്നു.

കാർഗിൽ വിജയദിനത്തിന്റെ ഓർമ്മക്കായി ജൂലൈ 26ന് എസ് എസ് ക്ലബ് അംഗങ്ങൾ എൻ റേഡിയോയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു:

ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ

പൈ എന്നത് ഗണിതശാസ്ത്രത്തിലെ ഒരു സ്ഥിര സംഖ്യയാണ്. ഏതൊരു വൃത്തത്തിന്റെയും  ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സ്ഥിര സംഖ്യയാണ് പൈ.  1707ൽ ഇംഗ്ലണ്ടിലെ ഗണിതശാസ്ത്രജ്ഞനായ വില്യം ജോൺസ് ആണ് ഈ സ്ഥിര സംഖ്യക്ക് പൈ എന്ന പേര് നൽകിയത്. ഗ്രീക്ക് അക്ഷരമാണ് പൈ. എന്നാൽ 4700 വർഷങ്ങൾക്ക് മുമ്പ് പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ആര്യഭട്ട പൈയുടെ ഏകദേശ വിലയായ 3.14 കണ്ടെത്തിയിരുന്നതായി ചരിത്രം പറയുന്നുണ്ട്.പൈയുടെ യഥാർത്ഥ വില ഇതുവരെ നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. പൈ എന്നതിന് ആർക്കമെഡീസ് സ്ഥിരസംഖ്യ എന്നും പറയാറുണ്ട്.പൈ യുടെ ഏകദേശം വിലയായി 22/7 എന്ന സംഖ്യയും ഉപയോഗിക്കാറുണ്ട്.ഇതിലെ 7 മാസവും22 തീയതിയുമായി കണക്കാക്കിയാണ് കണക്കാക്കിയാണ് ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ ആയി ആഘോഷിക്കുന്നത്.

ഗണിത ക്ലബ് ജൂലൈ 22 പൈ അപ്പ്രോക്സിമേഷൻ ഡേ അനുബന്ധിച്ച്ഹൈസ്കൂൾവിദ്യാർത്ഥികൾക്കായി ..പൈ റേസിറ്റേഷൻ(പൈ യുടെ വില ഏറ്റവും കൂടുതൽ അക്കങ്ങൾ വരെ പറയുക) മത്സരം ജൂല 26ന് നടത്തി

പൈ റേസിറ്റേഷൻ ജൂലൈ.26

ഒന്നാം സ്ഥാനം മുഹമ്മദ് ലാഷിൻ  p..(10A) 418places

രണ്ടാം സ്ഥാനം മുഹമ്മദ് മുനീസ് (10A)..33 place

മൂന്നാം സ്ഥാനം.. സയ്യിദ് c p 8A.. 24places

പ്രേംചന്ദ് ദിനം ജൂലൈ 31

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം മുതലായവ നടത്തി. വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് ബഹുമാനപ്പെട്ട എച്ച്.എം പ്രീതി ടീച്ചർ ഉപഹാരം നൽകി.

കരാട്ടെ പരിശീലനം ആരംഭിച്ചു

സ്കൂളിലെ അഞ്ച് മുതൽ പത്താം ക്ലാസ് വരെ ഉള്ള കുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. സ്കൂൾ സമയം കഴിഞ്ഞ് നാലുമണി മുതൽ 5 മണി വരെയാണ് പരിശീലനം.
കരാട്ടെ ക്ലാസ്സിൽ പഠിക്കുന്ന ചില പ്രധാന കാര്യങ്ങൾ:നിരന്തര പരിശീലനം: ശരീരത്തിന്റെ ഫിറ്റ്‌നെസ്, ബലവും ചെറുത്തുനില്പും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.പഞ്ചഭാവങ്ങൾ: തുലാസം, ഏകാഗ്രത, ആത്മവിശ്വാസം എന്നിവയുടെ പ്രധാന്യത.ആത്മരക്ഷ: എതിരാളികളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ.പഞ്ചമൂല ഭാവങ്ങൾ: ആക്രമണശേഷിയും പ്രതിരോധമീമാംസയും.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2024-25ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് അഞ്ചാം തീയതി നടന്നു. ഒരു ജനറൽ ഇലക്ഷന്റെ എല്ലാവിധ നടപടിക്രമങ്ങളും ഏതാണ്ട് പാലിച്ചാണ് ഇലക്ഷൻ നടത്തിയത്. കുട്ടികളിൽ നിന്നുതന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു പോളിംഗ് ഓഫീസേഴ്സിനെയും തിരഞ്ഞെടുത്തു അവർക്ക് പരിശീലനം നൽകി. വോട്ടിംഗ് നടപടിക്രമങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കി. ഒരു പ്രത്യേക വോട്ടിംഗ് ആപ്പ് ഉപയോഗിച്ചാണ് വോട്ടുടുപ്പ് നടത്തിയത്. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ചു. ഉച്ചക്ക് ശേഷം നടന്ന കൗണ്ടിംഗ് ആവേശകരമായിരുന്നു. വാശിയേറിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 10 Aയിലെ റിയാ ഫാത്തിമ 520 വോട്ടും 10Eയിലെ ഷാഹിൽ ഷാൻ 494 വോട്ടും നേടി യഥാക്രമം സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. കൃത്യം നാലുമണിക്ക് തന്നെ കൗണ്ടിംഗ് പ്രക്രിയ അവസാനിപ്പിച്ചു.

ക്ലീൻ ക്യാമ്പസ്ഗ്രീ,ൻ ക്യാമ്പസ്

സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണം പ്ലാസ്റ്റിക് മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജെ ആർ സി കേഡറ്റുകൾ ബോധവൽക്കരണം നടത്തുന്നുണ്ട്. മിഠായി മിഠായി കവറുകൾ മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ മുതലായവ സ്കൂളിൽ പ്രവേശിപ്പിക്കുന്നത് തടയാൻ ഒരു പരിധിവരെ ഈ ശ്രമത്തിന് സാധിച്ചിട്ടുണ്ട്. പിടിഎയുടെ സഹകരണത്തോടെ വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവർ മുൻസിപ്പാലിറ്റിയെ സമീപിച്ച് ഹരിത കർമ്മ സേനയുടെ സഹായത്തോടെ പ്ലാസ്റ്റിക് വസ്തുക്കൾ സ്കൂളിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി നെല്ലിക്കുത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നെല്ലിക്കുത്ത് അങ്ങാടി, മുക്കം, പഞ്ചാബ് വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് HM, ഡെപ്യൂട്ടി HM, സ്റ്റാഫ്‌ സെക്രട്ടറി എന്നിവർ സംസാരിച്ചു. റാലിക്ക് അഭിലാഷ്, അജീഷ്, സ്വപ്ന, സുകുമാരൻ തുടങ്ങിയ അധ്യാപകർ, സ്കൂൾ ലീഡർ റിയ എന്നിവർ നേതൃത്വം നൽകി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. സ്കൂൾ എച്ച് എം അധ്യാപകർ  പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് എച്ച് എം സമ്മാനം വിതരണം നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന് എസ് എസ് ക്ലബ്ബ് നേതൃത്വം നൽകി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.

പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നൽകി. ജി കോമ്ബ്രയ്‌സ് സോ ഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം ആണ് നൽകിയത് 

പ്രീ പ്രൈമറി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളുടെ പ്രാരംഭ സാങ്കേതിക പഠനത്തിന് മികച്ച വഴിയൊരുക്കുന്നു. ഇങ്ങനെ ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുമ്പോൾ, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ, വിനോദപ്രദവും അറിവുനൽകുന്നതുമായ മാർഗങ്ങൾ ഉൾപ്പെടുത്തുന്നത് പ്രധാനമാണ്.
പരിശീലന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:..
പരിചയപ്പെടുത്തൽ:- കമ്പ്യൂട്ടർ എന്താണ് എന്ന് അടിമുടി പരിചയപ്പെടുത്തുക. മൗസ്, കീബോർഡ്, സ്ക്രീൻ എന്നിവ ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അവരെ പ്രാപ്തരാക്കുക..
ഗെയിമുകൾ: പ്രൈമറി പാഠഭാഗങ്ങൾ പഠിക്കാൻ സഹായിക്കുന്ന പഠനപൂർവ്വമായ ഗെയിമുകൾ. ആകർഷകമായ ഗ്രാഫിക്സ് ഉപയോഗിച്ച്, എണ്ണം, അക്ഷരങ്ങൾ, നിറങ്ങൾ, ആകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് നൽകുക.

കളിമൺ ശില്പശാല സംഘടിപ്പിച്ചു

സ്കൂളിലെ 8 9 ക്ലാസ്സുകളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് കളിമണ്ണ് കൊണ്ട് ശില്പം ഉണ്ടാക്കാനുള്ള പരിശീലനം നൽകി. തുടർന്ന് കുട്ടികളോട് അവരുടെ ഭാവനയിലുള്ള ശില്പങ്ങൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. കുട്ടികൾ പലവിധത്തിലുള്ള ശില്പങ്ങൾ ഉണ്ടാക്കി. എട്ടാം ക്ലാസിലെ കലാ പഠന പാഠപുസ്തകത്തിലെ പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്പശാല നടത്തിയത്. ശില്പശാലക്ക്  കലാ അധ്യാപകൻ സുജിൻ സാർ നേതൃത്വം കൊടുത്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://youtube.com/shorts/pJ7JSfhMz5Q?si=a6MoK2sU8JPHpX7j

മലയാള മനോരമ നല്ല പാഠം

മലയാള മനോരമ നല്ല പാഠം - പ്രവർത്തനങ്ങളുടെ ഭാഗമായി ,പ്രതിദിനപത്ര ക്വിസ് നടത്തുന്നു. ഓരോ ദിവസത്തെയും പത്രവാർത്തകളെ അടിസ്ഥാനമാക്കി 10 ചോദ്യങ്ങൾ രാവിലെ 11 മണിയാവുമ്പോൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. ഉത്തരങ്ങൾ 4 മണിക്കു മുമ്പ് ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുക. അതാതു ദിവസംതന്നെ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് മാസത്തിൽ ഒരു തവണ വിപുലമായ ക്വിസ് മത്സരം നടത്തും. കുട്ടികളിൽ പൊതു വിജ്ഞാനം വർധിപ്പിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. 2024 ആഗസ്റ്റ് 22 മുതൽ പ്രവർത്തനത്തിന് തുടക്കമായി.

വയോജന കമ്പ്യൂട്ടർ സാക്ഷരത

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്നതിനായി അവർക്ക് പരിശീലനം നൽകി.വയോജന കമ്പ്യൂട്ടർ സാക്ഷരത എന്നത് പ്രായമായ വ്യക്തികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോണുകൾ, എന്നിവ ഉപയോഗിക്കുന്നതിൻറെ അടിസ്ഥാനപരമായ അറിവും കഴിവും ഉണ്ടാകുന്നതിനെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഇമെയിൽ അയയ്ക്കൽ, വീഡിയോ കോളുകൾ, ഓൺലൈൻ ബാങ്കിംഗ്, സോഷ്യൽ മീഡിയ ഉപയോഗം തുടങ്ങിയവ ഉൾപ്പെടും. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അവരുടെ ദിനചര്യയിൽ സുഗമതയും സൗകര്യവും ഉണ്ടാക്കുക എന്നതാണ് ഈ സാക്ഷരതയുടെ ലക്ഷ്യം.വിദ്യാർത്ഥികൾ മുതിർന്ന പൗരന്മാർക്ക് ഗൂഗിൾ പേ ഓൺലൈൻ പണമിടപാട്, മൊബൈൽ ഫോൺ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ പല പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ഈ പരിശീലനം വൃദ്ധജനങ്ങൾക്ക് വളരെയധികം

ഓണാഘോഷം

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലമായതിനാൽ ഈ വർഷത്തെ ഓണാഘോഷം ചെറിയതോതിൽ ആണ് സ്കൂളിൽ ആഘോഷിച്ചത്.എല്ലാ വർഷങ്ങളിലും ഉള്ള ഓണാഘോഷത്തിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ഒരു ഒറ്റ പൂക്കളം ഒരുക്കുകയും,ഹൈസ്കൂൾ കുട്ടികൾക്ക് വടംവലി മത്സരവും യുപി കുട്ടികൾക്ക് മ്യൂസിക് ചെയർ മത്സരവും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകി ഉച്ചയോടു കൂടി പരിപാടി അവസാനിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ് ചെയ്തു.
വീഡിയോ കാണാൻ താഴെ ചെയ്യുക 

https://youtu.be/du3m5KTetQo?si=TsUWozi7IUZXugbj

ഓസോൺ ദിനം

ഓസോൺ ദിനം (സെപ്റ്റംബർ 16) കുട്ടികൾക്ക് ഓസോൺ പാളിയുടെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യതയും മനസിലാക്കിക്കൊടുക്കാൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.

സ്കൂളിൽ നടത്തിയ മത്സരങ്ങൾ

ചിത്രരചന: "ഓസോൺ പാളി സംരക്ഷണം" എന്ന വിഷയം ആസ്പദമാക്കി ചിത്രരചനാ മത്സരം.
പ്രബന്ധ രചന: "ഓസോൺ പാളി: പരിസ്ഥിതിയുടെ സംരക്ഷകൻ " എന്ന വിഷയത്തിൽ പ്രബന്ധ രചന. ക്വിസ് മത്സരം: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അടങ്ങിയ ക്വിസ്.

ഓസോൺ ദിനാചരണം വഴി കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യാം.

കേരള പിറവി ദിനാഘോഷം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ തരത്തിലുള്ള സാംസ്‌കാരിക, കലാ, പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂളിൽ നടത്തിയ പരിപാടികൾ.

ക്വിസ് മത്സരങ്ങൾ കേരള ചരിത്രം: കേരളത്തിന്റെ രൂപീകരണ ചരിത്രം, പണ്ഡിതന്മാർ, സാഹിത്യ ചരിത്രം എന്നിവയിൽ അടിയുറച്ച ക്വിസ് മത്സരം നടത്തി.

പ്രബന്ധ മത്സരങ്ങൾ

വിഷയം: കേരളത്തിന്റെ പാരമ്പര്യം. ഇത്തരം പരിപാടികൾ കുട്ടികൾക്ക് കേരളത്തിന്റെ പൈതൃകത്തെ തിരിച്ചറിയാനും അതിൽ അഭിമാനം കൊള്ളാനും സാധിച്ചു.

ശിശുദിനാഘോഷം

ശിശുദിനത്തോടനുബന്ധിച്ച് പ്രൈമറി ക്ലാസുകൾ വിപുലമായി ആഘോഷ പരിപാടികൾ നടത്തി. എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷത്തിൽ എത്തിയത് വളരെ രസകരമായി അനുഭവപ്പെട്ടു. പ്രൈമറി കുട്ടികളുടെ വിവിധ കലാപരിപാടികളും അന്ന് നടന്നിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനദാനവും നടത്തി.

ഭരണഘടനാ ദിനം

ഓരോ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാ ദിനം (Constitution Day) ആയി ആഘോഷിക്കുന്നു. 1949 നവംബർ 26-നാണ് ഇന്ത്യയുടെ ഭരണഘടന നിർമ്മാണ സഭ അതിന്റെ അന്തിമ രൂപം അംഗീകരിച്ചത്. എന്നാൽ, ഇത് 1950 ജനുവരി 26-ന് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറി.ഭരണഘടനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എസ് എസ് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. സ്കൂൾ അസംബ്ലിയിൽ എസ് എസ് ക്ലബ് കൺവീനർ അമയ്യ ഭരണഘടന ആമുഖം വായിച്ചു. സ്കൂൾ ലീഡർ റിയ,ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറും ഭരണഘടന സന്ദേശം കുട്ടികൾക്ക് നൽകി

ഹരിതസഭ

      മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മഞ്ചേരി നഗരസഭയിൽ കുട്ടികളുടെ ഹരിതസഭ 7/12/2024 ന് ടൗൺഹാളിൽ വച്ച് നടന്നു.മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക, മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഗുണദോഷങ്ങൾ കുട്ടികളിലൂടെ സമൂഹത്തിനു പകർന്ന് നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്.

       വി.എം. സുബൈദ (ചെയർപേഴ്സൺ, മഞ്ചേരി നഗരസഭ) ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സീരിയൽ -സിനിമ താരം ഷാനവാസ് തന്റെ സാന്നിധ്യമറിയിച്ച് സംസാരിച്ചു. AEO സുനിത ടീച്ചർ, മറ്റു പ്രവർത്തകരും സംസാരിച്ചു.നവംബർ 14 ന് നടന്ന ഹരിതസഭയിലെ വിവിധ സ്കൂളുകളിലെ തിരഞ്ഞെടുത്ത  വിദ്യാർത്ഥികൾ പരിപാടിക്ക് നേതൃത്വം നൽകി. നമ്മുടെ സ്കൂളിലെ (Gvhss നെല്ലിക്കുത്ത് ) പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ മുഹമ്മദ്‌ മുനീസ് പരിപാടിയിലെ പാനൽ മെമ്പർ ആയിരുന്നു. മുനീസ്, ജൈവ മാലിന്യ സംസ്കരണത്തെ കുറിച്ച് അവബോധം നൽകി.
     ഉദ്ഘാടന സെഷന് ശേഷം റിപ്പോർട്ട് അവതരണമായിരുന്നു. ഏകദേശം ഇരുപതോളം സ്കൂളിലെ വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങൾ പങ്കുവെച്ചു.
      നമ്മുടെ സ്കൂളിലെ മുഹമ്മദ്‌ സകരിയ (10A),മുഹമ്മദ്‌ ലെസിൻ (10A), നഷ്‌വ (9D), ലബീബ (9D), മിൻഹ (9D) എന്നിവരാണ് ഹരിതസഭയിൽ പങ്കെടുത്തത്. മിൻഹ സ്കൂളിലെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുട്ടികൾ നഗരസഭ അധികൃതരുമായി സംവദിച്ചു. ശേഷം ഓരോ സ്കൂളിനുള്ള  സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഉച്ചക്ക് 2 മണിയോടെ പരിപാടി സമാപിച്ചു.

ചിത്രങ്ങൾ