സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 6 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38102 (സംവാദം | സംഭാവനകൾ) (→‎പ്ലാറ്റിനം ജൂബിലി ആഘോഷം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്ലാറ്റിനം ജൂബിലി ആഘോഷം

ചരിത്രമുറങ്ങുന്ന കടമ്പനാടിന്റെ മണ്ണിൽ കഴിഞ്ഞ 75 വർഷമായി ദേശത്തിന് വെളിച്ചം വിതറുവാൻ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് കഴിഞ്ഞു. അതിന്റെ ആഘോഷ നിറവിൽ ആണ് ഇപ്പോൾ സെൻതോമസ് സ്കൂൾ. 1948 ൽ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ സ്ഥാപിച്ച സ്കൂൾ പ്രവർത്തന മികവുകൊണ്ടും അച്ചടക്കം കൊണ്ടിം ഇക്കാലമത്രയും ഉജ്ജ്വലശോഭയോടെ സ്കൂൾ നിലകൊള്ളുന്നു . ശാസ്ത്ര - സാംസ്കാരിക- സാമൂഹ്യ - മേഖലകളിൽ പ്രഗത്ഭരായ ഒട്ടനവധി പേരെ സംഭാവന ചെയ്യുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 75 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായി ആഘോഷിക്കുവാൻ മാനേജ്മെന്റ് തീരുമാനിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ആഘോഷം 2024 ജനുവരി 9 ചൊവ്വാഴ്ച രാവിലെ 10 . 30 ന് സ്കൂൾ മാനേജർ അഭി. ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ, കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.