സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/2024-25
പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. അഞ്ചാം ക്ലാസിലേക്ക് പുതുതായി വന്ന കുരുന്നുകളെ വർണബലൂണുകളും പൂവും നൽകി അധ്യാപകർ ആദരിച്ചു. സ്കൂൾ മനേജർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ ജോൺസൻ പി വി. എം പി ടി എ ചെയർ പേഴ്സൺ ശ്രീമതി അനിത ജോൺസൻ , പ്രധാന അധ്യാപകൻ ശ്രീ സജി ജോസഫ് , അധ്യാപകരായ ഷനോജ് ആന്റണി, ഷിബി ജോസ് , സ്കൂൾ ലീഡർ കുമാരി എമിൽ റോസ് , ഹിന റസിൻ, തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം നൽകി.
ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ -വൃക്ഷത്തൈ നടൽ , ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിക്കൽ
പരിസ്ഥിതി ദിന ക്വിസ് , കവിതാലാപനം ,ശുചീകരണം
സ്കൂൾ അങ്കണത്തിൽ സ്കൗട്ട് ഗൈഡ് അംഗങ്ങൾ അനാർ നട്ടു.
ജൂൺ
പെരുന്നാളിനോടനുബന്ധിച്ച് വിദ്യാലയത്തിൽ ഫെസ്റ്റ് സംഘടിപ്പിച്ചു.
ജൂൺ 20
ക്ലാസ് പിടിഎയുംജനറൽബോഡി യോഗവും സംഘടിപ്പിച്ചു.
പിടിഎ ഭാരവാഹികൾ
പ്രസിഡണ്ട് - ശ്രീ ഷാജു നരിപ്പാറ
വൈസ് പ്രസിഡണ്ട്. -ശ്രീ ജിമ്മി ജോർജ് വല്ലയിൽ
എം പി ടി എ ചെയർപേഴ്സൺ -ശ്രീമതി ടിന്റു കണിച്ചേരി
ഡെപ്യൂട്ടി ചെയർപേഴ്സൺ - ശ്രീമതി സിമി കണിച്ചേരി
വായന വാരാഘോഷം
സാഹിത്യ ക്വിസ് ക്ലാസ് തലം സ്കൂൾ തലം
വ്യക്തിത്വം വികസന ക്ലബ്ബ് രൂപതാതന ശില്പശാല നടത്തി
കെസിബിസി ലഹരി വിരുദ്ധ സമിതിയുടെയും രൂപത വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ലഹരി വിരുദ്ധ ക്ലബ്ബ് രൂപതാതല ശിൽപ്പശാല ഡയറക്ടർ മീറ്റും നടത്തി. ഉത്തമ വ്യക്തിത്വമുള്ള ലഹരി രഹിത സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ജൂൺ 26 ലഹരിവിരുദ്ധ ദിനം
പ്രത്യേക അസംബ്ലി. സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ നിർമ്മാണം വിഷയം - (ഇന്നത്തെ ലോകത്ത് ലഹരിയുടെ സ്വാധീനം )
ലഹരിക്കെതിരെ കൈകോർക്കാൻ ഫോട്ടോ പ്രദർശന മത്സരം തുടങ്ങിയവയും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തി.
ജൂൺ 27
ചെറുതേനീച്ച പരിപാലനവും പ്രകൃതിയും തേനീച്ചകൾക്കുള്ള പ്രാധാന്യവും
ജൂൺ 30
പേരാമ്പ്ര ഉപജില്ല ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 4
സുപ്രതോകപ്പ് കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ ജേതാക്കൾ. പാലക്കാട്ട് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കല്ലാനോട് സെൻമേരിസ് ഹൈസ്കൂളിലെ കുട്ടികൾ മത്സരിച്ചു.
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം ക്വിസ് മത്സരങ്ങൾ തുടങ്ങിയവ നടത്തി.
ജൂലൈ 12 എറണാകുളത്ത് വെച്ച് നടന്നമദർ തെരേസ സേവന അവാർഡ് ദാന ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോസഫ് സിസ്റ്റർ റെജിൻമരിയ സിസ്റ്റർ വീനയ,അവാർഡ് ജേതാക്കളായ അഭിനവ് സി എം ,ശ്രീഹരി എ ബി, ആഗ്നൽ ജോർജ് ,അൻവിത അജി ,ജിൻസൺ ജോൺസൺ
വേദ സോണി,ആൻലിയസിജു ,ഡിയോന തെരേസാമനു ,നേഹ റോസ് ,ആൻ മരിയ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.
ജൂലൈ 23 മദർ തെരേസ സേവന അവാർഡ് ജേതാക്കളെ സ്കൂൾതലത്തിൽ ആദരിച്ചു.
ഓഗസ്റ്റ് 9
സ്കൂൾതല കായികമേള നടത്തി.
ഹരിതം ഭവനം പദ്ധതി യുടെ ഭാഗമായി സ്കൂളിലെ കുട്ടികളുടെ വീടുകളിൽ മൂന്നുതരം ബോക്സുകൾ സജ്ജീകരിക്കുകയും അതിൻറെ ഫോട്ടോ എടുത്ത് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 12 വിഷ്ണുപ്രിയ എമിൽ റോസ് എന്നിവർ കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഓഗസ്റ്റ് 15 ഇന്ത്യയുടെ 78 സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സെൻമേരിസ് ഹൈസ്കൂളിൽ ആഘോഷിച്ചു. പതാക ഉയർത്തൽ,സ്വാതന്ത്ര്യ ദിന സന്ദേശം ,ദേശഭക്തിഗാനം മത്സരം ,എസ് പി സി പരേഡ് ,മധുര പലഹാരം വിതരണം എന്നിവ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തി.
ആഗസ്റ്റ് 16 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എക്സസൈസ് വകുപ്പിന്റെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് തല ക്വിസ് മത്സരത്തിൽ അന്നഎലിസബത്ത് ഷാജി, ഡിൽന ബി ജെ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ബഡ്സ് വാരാചരണത്തോടനുബന്ധിച്ച് സെൻമേരിസ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബ്, മദർ തെരേസ ക്ലബ്,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ബാഡ് സ്കൂള് സന്ദർശിക്കുകയും അവരെ കമ്പ്യൂട്ടർ പരിശീലനത്തിനായി ഒരുക്കുകയും ചെയ്തു.
ഓഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ഓഗസ്റ്റ് 30
റവന്യൂ ജില്ലാതല സ്കൂൾ ജൂനിയർ ഗേൾസ് ഫുട്ബോൾ ടൂർണ്ണമെൻറ് കല്ലാനോട് ഹൈസ്കൂളിന്റെ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ ആരംഭിച്ചു. പ്രസ്തുത മത്സരത്തിൽ കല്ലാനോടിന്റെ ജൂനിയർ ഗേൾസ് ചാമ്പ്യന്മാരായി.
സെപ്റ്റംബർ 5 അധ്യാപക ദിനം അധ്യാപക ദിനത്തോട് അനുബന്ധിച്ച് മദർ തെരേസയുടെ ജന്മദിനമായ അന്ന് മദർ തെരേസ ക്ലബ്ബിലെ അംഗങ്ങൾ കല്ലാനോട് സ്കൂളിൽ നിന്നും മറ്റ് സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.
സെപ്റ്റംബർ 21 കോഴിക്കോട് ജില്ലാതലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ സെൻമേരിസ് ഹൈസ്കൂൾ ടീം ജേതാക്കൾ ആയി. സംസ്ഥാന ഫുട്ബോൾ ടൂർണ്ണമെൻറ് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
നല്ലപാഠം പ്രവർത്തനങ്ങൾ
നവംബർ 23
ആരോഗ്യ സംരക്ഷണ സന്ദേശവുമായി സെൻമേരിസ് ഹൈസ്കൂൾ
മായം ചേർന്ന് ഭക്ഷ്യവസ്തുക്കൾ കഴിച്ച വിവിധ ജീവിതശൈലി രോഗങ്ങളുടെ പിടിയിലാകുന്ന ആധുനിക തലമുറയ്ക്ക് ആരോഗ്യ സംരക്ഷണ സന്ദേശം നൽകി കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുൻകാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഭക്ഷണശീലങ്ങളും കാർഷിക ഉപകരണങ്ങളും കൃഷി രീതികളും തേടി യാത്ര നടത്തിയത് ബാലുശ്ശേരിയിലെ സ്വയം സംരംഭകേന്ദ്രം സന്ദർശിച്ച് കാളയെ ഉപയോഗപ്പെടുത്തി ഭക്ഷ്യ എണ്ണ നിർമ്മിക്കുന്നത് വിദ്യാർത്ഥികൾ നേരിൽ കണ്ടു പണ്ടുകാലത്ത് ധാന്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്ന പത്തായവും സഞ്ചരിക്കാനും ചരക്ക് നീക്കത്തിനുമായി ഉപയോഗിച്ചിരുന്ന കാളവണ്ടിയും കുട്ടികളെ അമ്പലപ്പുഴയാണ് നോക്കി കണ്ടത് ഫീൽഡ് ഭാഗമായി ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ് എടുത്തു ധാന്യങ്ങളുടെ പ്രദർശനവും നടത്തി