ഗവ. യു പി എസ് തമ്പാനൂർ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ക്ലബ്.

ഗവൺമെന്റ് യുപിഎസ് തമ്പാനൂരിൽ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി ഹിമ ടീച്ചറിന്റെ നേതൃത്വത്തിൽ
സ്കൂളും പരിസരവും വൃത്തിയാക്കൽ, സ്കൂളിലെ പൂന്തോട്ടം നവീകരിക്കൽ,
സ്കൂളിലേക്ക് ആവശ്യമായ ലോഷൻ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു.
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പങ്കാളിത്തത്തോടെ വളരെ വിപുലമായി ആചരിക്കാൻ സാധിച്ചു.
എൻ ജിയോ യൂണിയൻ പ്രവർത്തകർ കുട്ടികൾക്ക് ആവശ്യമായ വൃക്ഷത്തൈകൾ സമ്മാനിച്ചു.
അതോടൊപ്പം വിദ്യാലയത്തിൽ തന്നെ കുട്ടികൾക്ക് വിശ്രമിക്കാനായി 'തളിരിടം' എന്ന വിശ്രമകേന്ദ്രം ഒരുക്കിത്തരാനും എൻജിഒ പ്രവർത്തകർ സഹായിച്ചു. ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകൾ തളിരിടം കുട്ടികൾക്കായി സമർപ്പിച്ചു.


