ഗവ. എൽ.പി.എസ്. പൂവത്തൂർ/പ്രവർത്തനങ്ങൾ/2024-25
നെടുമങ്ങാട് നഗരസഭ.
ഗവൺമെന്റ് എൽപിഎസ് പൂവത്തൂർ.
മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഹരിത സഭ രൂപീകരിച്ചു. അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഗ്രീൻ സ്റ്റുഡന്റിനെ തിരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് നമ്മുടെ സ്കൂളിൽ സേവനവാരം ആചരിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി. നമ്മുടെ സ്കൂൾ ഹരിത ചട്ട പ്രകാരം പ്രവർത്തിക്കുന്നതിന്റെ ആദ്യ നടപടി എന്ന നിലയിൽ സ്കൂളിൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ നിരോധിക്കാൻ തീരുമാനിച്ചു. എല്ലാ കുട്ടികളും സ്റ്റീൽ കുപ്പികളിൽ മാത്രം വെള്ളം കൊണ്ടുവരാൻ നിർദേശിച്ചു.തുടർന്ന് ക്ലാസ് റൂമുകളിലുള്ള മാലിന്യങ്ങൾ ജൈവമാലിന്യം അജൈവമാലിന്യം എന്നിങ്ങനെ വേർതിരിച്ച് ഇടുന്നതിനുള്ള നിർദ്ദേശവും നൽകി.ഇതിന് വേണ്ടി മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് ഗ്രീൻ വോളണ്ടിയർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.രണ്ടാഴ്ചയിൽ ഒരിക്കൽ സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുകയും, ആഴ്ചയിൽ ഒരിക്കൽ എല്ലാ കുട്ടികളും അവരവരുടെ വീടും പരിസരവും രക്ഷിതാക്കളുടെ സഹായത്തോടെ നിരീക്ഷിക്കുകയും മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തി ഡ്രൈ ഡേ ആയി ആചരിക്കുകയും ചെയ്യുന്നു.