ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ദിനാചരണങ്ങൾ‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 9 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aneeshoomman (സംവാദം | സംഭാവനകൾ) ('ലോക ജനസംഖ്യ ദിനം ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പോസ്റ്റർ ലോക ജനസംഖ്യ ദിനം ജൂലൈ 11 വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക ജനസംഖ്യ ദിനം

ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച പോസ്റ്റർ ലോക ജനസംഖ്യ ദിനം ജൂലൈ 11 വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ആയിരുന്നു പ്രധാന പരിപാടികൾ നടന്നത്. ജനസംഖ്യ വർദ്ധനവ് രാജ്യത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, മനുഷ്യ വിഭവശേഷിയെ എങ്ങനെ നേട്ടമാക്കി മാറ്റാം എന്നതിനെക്കുറിച്ചും ലാൽ ഷാജി സാർ സംസാരിച്ചു

ചാന്ദ്രദിനം ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു. ജൂലൈ 21 ഞായറാഴ്ച ആയതിനാൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ആയിരുന്നു പ്രധാന പരിപാടികൾ. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. അസംബ്ലിയിൽ വൈസ് പ്രിൻസിപ്പൽ ഉഷ ടീച്ചർ മനുഷ്യരാശി കൈവരിച്ചിട്ടുള്ള വിവിധ നേട്ടങ്ങളെ കുറിച്ച് സംസാരിച്ചു. ചാന്ദ്രദിന ഗാനം, സയൻസ് പ്രശ്നോത്തരി, 'ചന്ദ്രനിൽ എത്തിയ മനുഷ്യൻ' ചിത്രീകരണം ഇവ മികച്ച പരിപാടികൾ ആയിരുന്നു. സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസുകളിൽ തയ്യാറാക്കിയ ക്ലാസ് മാഗസിനും അസംബ്ലിയിൽ പ്രകാശനം ചെയ്തു.